Home Featured ഞാന്‍ നെയ്മര്‍, റൊണാള്‍ഡോ വന്നാലേ പോകൂ” ബസിന്റെ ഗ്ലാസ് ഹെഡ്ഡറിലൂടെ തകര്‍ത്ത് യുവാവ്‌

ഞാന്‍ നെയ്മര്‍, റൊണാള്‍ഡോ വന്നാലേ പോകൂ” ബസിന്റെ ഗ്ലാസ് ഹെഡ്ഡറിലൂടെ തകര്‍ത്ത് യുവാവ്‌

പെരിന്തല്‍മണ്ണ: ഓടുന്ന ബസിനുനേരേ പാഞ്ഞടുത്തു മുന്നോട്ടുചാടി ഹെഡ്ഡറിലൂടെ മുന്നിലെ ഗ്ലാസ് തകര്‍ത്തു യുവാവിന്റെ പരാക്രമം.അങ്ങാടിപ്പുറം പോളിക്വാര്‍ട്ടേഴ്‌സിനു സമീപം ഇന്നലെ വൈകിട്ടു നാലരയ്ക്കായിരുന്നു സംഭവം.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന തേലക്കാട് സ്വദേശിയുടെ ഓട്ടോ റിക്ഷ കല്ലെറിഞ്ഞു തകര്‍ത്തശേഷമാണ് മലപ്പുറത്തുനിന്നു പെരിന്തല്‍മണ്ണയ്ക്കു വന്ന സ്വകാര്യബസിനു മുമ്ബിലേക്കു ചാടി ഗ്ലാസ് തലകൊണ്ടു പൊട്ടിച്ചത്.

പിന്നിലേക്കു തെറിച്ചുവീണ യുവാവിന്, ബസ് പതുക്കെയായിരുന്നതിനാല്‍ കാര്യമായി പരുക്കേറ്റില്ല. തുടര്‍ന്ന്, ബസിലെ ഡ്രൈവറുടെ സീറ്റില്‍ കയറിയ യുവാവ് താന്‍ നെയ്മറാണെന്നും ക്രിസ്റ്റിയാനോ റൊണാള്‍ഡോ വന്നാലേ പോവൂ എന്നും വിളിച്ചുപറഞ്ഞു.തലയ്ക്കു പരുക്കേറ്റ യുവാവിനെ നാട്ടുകാരും പോലീസും ചേര്‍ന്നു പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്ങാടിപ്പുറം പോളിക്വാര്‍ട്ടേഴ്‌സിനു സമീപത്തു താമസിക്കുന്ന യുവാവിനു മാനസികപ്രശ്‌നങ്ങളുണ്ടോ എന്നതടക്കം അന്വേഷിച്ചുവരുന്നതായി പെരിന്തല്‍മണ്ണ പോലീസ് അറിയിച്ചു.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136.25; ആദ്യ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ആദ്യ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്.സ്പില്‍വേ ഷട്ടറിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെയാണ് മുന്നറിയിപ്പ് സന്ദേശം നല്‍കിയത്. നിലവില്‍ 136.25 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ മാസങ്ങളില്‍ തമിഴ്‌നാട്ടില്‍ ലഭിച്ച അധിക മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലം ശേഖരിക്കുന്ന വൈഗ അണക്കെട്ട് പരമാവധി സംഭരണശേഷിക്കടുത്ത് എത്തിയിരുന്നു.

തുടര്‍ന്ന് മുല്ലപ്പെരിയാറില്‍നിന്ന് വൈഗയിലേക്ക് തമിഴ്നാട് ജലം കൊണ്ടുപോകുന്നത് കുറച്ചിരുന്നു. ഇതേതുടര്‍ന്നാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നത്. സെക്കന്‍ഡില്‍ 2274 ഘനയടി വെള്ളമാണ് നിലവില്‍ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. ഇതില്‍ 524 ഘനയടി വെള്ളം തമിഴ്‌നാട് ഒരു സെക്കന്‍ഡില്‍ വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നുണ്ട്. 142 അടിയാണ് പരമാവധി സംഭരണശേഷി. കഴിഞ്ഞദിവസം തേക്കടിയില്‍ 0.4 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ആഗസ്റ്റില്‍ കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിരുന്നു. മൂന്ന് ഷട്ടര്‍ 30 സെ. മീറ്ററാണ് ഉയര്‍ത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group