ബംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ ബീഫ് കൈവശം വച്ചന്നാരോപിച്ച് യുവാവിനെ തല്ലിച്ചതച്ചു. മുദിഗരെയ്ക്ക് സമീപം മുദ്രെമാനെയിലാണ് സംഭവം.ഗജിവുര്‍ റഹ്മാന് എന്ന ആസാം സ്വദേശിയായ യുവാവിനാണ് മര്‍ദ്ദനമേറ്റത്. ബജ്രംഗദള് പ്രവര്‍ത്തകര്‍ യുവാവിനെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതക്കുകയായിരിന്നു.മുദ്രെമാനെ സ്വദേശികളായ നിതിന്‍, അജിത്ത്, മധു എന്നിവരാണ് പ്രതികള്‍. സംഭവത്തെത്തുടര്‍ന്ന് ഗജിവുറിന്റെ ഭാര്യയുടെ പരാതിയിന്മേല് ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അതേസമയം, ബീഫ് വില്ക്കാന് ശ്രമിച്ചതിന് ഗജിവുറിനെതിരെയും പൊലീസ് കേസെടുത്തു. ഗജീവുറില്‍ നിന്ന് 1400 രൂപ വിലവരുന്ന മാംസം പിടികൂടിയിരുന്നു. ഇത് പരിശോധിക്കുന്നതിനായി എഫ് എസ് എല്‍ ലാബിലേയ്ക്ക് അയച്ചിരിക്കുകയാണ്.ഗജിവുറിനെ ബജ്രംഗദള് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബീഫ് കൈവശം വച്ചെന്നാരോപിച്ച് ഇവര്‍ ഗജിവുറിനെതിരെയും പരാതി നല്കി. പ്രതികള്‍ മൂന്നുപേരും ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്
നാളെ മുതൽ ഹോട്ടലുകളിൽ വ്യാപക പരിശോധന; ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ കടകൾ പൂട്ടും
തിരുവനന്തപുരം • ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷ്യസാധനങ്ങൾ തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതൽ ഉദ്യോഗസ്ഥർ വ്യാപകമായി കടകൾ പരിശോധിക്കും. ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ കടകൾ പൂട്ടുമെന്നാണു സർക്കാരിന്റെ മുന്നറിയിപ്പ്. കാർഡ് എടുത്തെന്ന് ഉറപ്പാക്കിയശേഷമേ തുറക്കാൻ അനുമതി നൽകൂ. ഇതിന് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ അനുമതിയും വേണം.
സംസ്ഥാനത്തിന്റെ പലഭാഗത്തും ഭക്ഷ്യവിഷബാധ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്.സംസ്ഥാനത്ത് 6 ലക്ഷത്തോളം ഭക്ഷ്യോൽപന്ന വിതരണ, വിൽപന കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഹോട്ടൽ, റസ്റ്ററന്റ്, ബേക്കറി വിഭാഗത്തിൽ ഒന്നര ലക്ഷത്തിലേറെ സ്ഥാപനങ്ങളാണുള്ളത്. ഇവിടെ 5 ലക്ഷത്തോളം ജീവനക്കാർ ഉണ്ടെന്നാണു ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ കണക്ക്. മൂന്നര ലക്ഷത്തോളം പേർക്കു നേരത്തേ തന്നെ ഹെൽത്ത് കാർഡ് ഉണ്ട്. ശേഷിക്കുന്ന ഒന്നര ലക്ഷത്തിൽ ഭൂരിഭാഗവും ഇതിനകം കാർഡ് നേടിയെന്നാണു നിഗമനം. ഒരു വർഷമാണ് കാലാവധി.