Home Featured ബെംഗളൂരു: നഗരത്തിൽ പെൺവാണിഭം ;ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ പെൺവാണിഭം ;ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ പെൺവാണിഭം നടത്തിവന്നിരുന്ന വിചാരണത്തടവുകാരൻ പിടിയിലായി.ഇയാളുമായി സഹകരിച്ച മൂന്ന് പേരെ സിസിബി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സഞ്ജു എന്ന മഞ്ജുനാഥിനെയും കൂട്ടാളികളായ അരുൺ, രാഘവേന്ദ്ര, ദർശൻ എന്നിവരെയും ക്രിമിനൽ കേസിൽ സുദ്ദുഗുന്റെപാളയ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വേശ്യാവൃത്തി ആരംഭിച്ച മഞ്ജുനാഥ് ജയിലിൽ കഴിയുമ്പോൾ ആപ്പ് വഴി ഇടപാടുകാരുമായി ബന്ധപ്പെടാറുണ്ടായിരുന്നു.ഇതര സംസ്ഥാനക്കാരായ യുവതികളെ ഇയാൾ പണം നൽകി പ്രലോഭിപ്പിച്ച് നഗരത്തിലെത്തിച്ച് ഖുലിമാവിയിലെ വാടകവീട്ടിൽ പാർപ്പിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി പെൺകുട്ടികളെ ഈ വീട്ടിൽ പാർപ്പിച്ചതിന് സമാനമായ കുറ്റം ചുമത്തിയാണ് മഞ്ജുനാഥിനെ സുദ്ദുഗുന്റെ പാളയ പോലീസ് അറസ്റ്റ് ചെയ്തത്.ജയിലിലും കച്ചവടം തുടർന്ന മഞ്ജുനാഥ് വാട്സ്ആപ്പ് കോളുകളും ഇടപാടുകാരുമായി ബന്ധപ്പെടുകയും യുവതികൾ താമസിക്കുന്ന വീടിന്റെ ലൊക്കേഷൻ അയക്കുകയും ചെയ്തിരുന്നു.ഗൂഗിൾ പേ വഴിയാണ് ഇയാൾ ഇടപാടുകാരിൽ നിന്ന് പണം കൈപ്പറ്റുന്നതെന്ന് പൊലീസ് പറഞ്ഞു.

ജോലിതേടി ബംഗളൂരുവിലെത്തുന്ന യുവതികളെ ലക്ഷ്യമിട്ടായിരുന്നു പ്രവർത്തി.പിടിയിലായ മറ്റ് പ്രതികൾക്കും കമ്മീഷൻ ഇനത്തിൽ പണം നൽകിയിരുന്നു.കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ സിസിബി പോലീസ് പ്രതികളെ കുളിമാവ് പോലീസിന് കൈമാറി.ജയിലിൽ കഴിയുന്ന മഞ്ജുനാഥിനെ ബോഡി വാറണ്ട് പ്രകാരം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

സഹോദരിയോട് അധിക സമയം ഫോണില്‍ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച്‌ കൊന്നു

ദീപാവലി ദിനത്തില്‍ സഹോദരിയോട് ഫോണില്‍ സംസാരിച്ചതിന് മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചുകൊന്നു.ഉത്തര്‍പ്രദേശിലെ ബുലന്ദഷറിലായിരുന്നു സംഭവം. സുശീല ദേവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡല്‍ഹിയിലെ സ്വകാര്യ സുരക്ഷാ ജീവനക്കാരനായ ഭര്‍ത്താവ് ദേവപാല്‍ വര്‍മക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ദീപാവലി അവധിക്ക് നാട്ടിലെത്തിയതായിരുന്നു ദേവപാല്‍. ദീപാവലി പൂജയ്ക്ക് ശേഷം സുശീല സഹോദരിയെ വിളിച്ച്‌ ആശംസകള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഫോണ്‍ സംഭാഷണം ഏറെ നേരം നീണ്ടുനിന്നതോടെ പ്രകേപിതനായ ദേവപാല്‍ റൈഫിള്‍ ഉപയോഗിച്ച്‌ സുശീലയുടെ നെഞ്ചിലും കഴുത്തിലും വെടിവെക്കുകയായിരുന്നു.

യുവതി സംഭവസ്ഥലത്തു വെച്ച്‌ തന്നെ മരിച്ചു. മരണം ഉറപ്പായതിന് പിന്നാലെ പ്രതി തന്നെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു.അതേസമയം വര്‍മയെ അറസ്റ്റ് ചെയ്തതാും കൊലപാതകത്തിന് ഉപയോഗിച്ച റൈഫിള്‍ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ദേവപാലിന് ഭാര്യയെ സംശയമായിരുന്നുവെന്നും പ്രതിക്ക് തക്ക ശിക്ഷ ലഭിക്കണണെന്നും ചൂണ്ടിക്കാട്ടി മകള്‍ ഹിമാൻഷു പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group