ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂട്ടർ യാത്രക്കാർക്കുനേരെ കത്തിവീശി ഭീഷണിപ്പെടുത്തിയ മിനി ലോറി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. കെ.ആർ. പുരം സീഗെഹള്ളി സ്വദേശി അരുൺ കുമാർ (23) ആണ് അറസ്റ്റിലായത്. നടുറോഡിൽ വെച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പ്രകാശ് ഷോൺ എന്നയാൾ ട്വീറ്റ് ചെയ്തതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്. ലോറി സ്കൂട്ടറിലിടിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ഡ്രൈവർ കത്തിയെടുത്തത്.
ഉള്‍പ്പാര്‍ട്ടി തര്‍ക്കം മുറുകുന്നു, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയാതെ ബിജെപി
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തുവരവെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കാന്‍ കഴിയാതെ ബിജെപി. പാര്‍ട്ടിക്കകത്ത് തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി യോഗങ്ങള്‍ ചേര്‍ന്നെങ്കിലും സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല.180ഓളം പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കും എന്നായിരുന്നു അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞിരുന്നത്.
എന്നാല്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് പട്ടിക വൈകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ബിജെപിയുടെ ദേശീയ ഇലക്ഷന്‍ കമ്മിറ്റി ചര്‍ച്ചകളില്‍നിന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ അതൃപ്തി പ്രകടിപ്പിച്ച് ഇറങ്ങിപ്പോയെന്നേ സൂചനകളുണ്ടായിരുന്നു. സംസ്ഥാന നേതൃത്വവുമായി ദേശീയ നേതൃത്വം ചര്‍ച്ചകള്‍ നടത്തുമ്ബോഴും യെദിയൂരപ്പ ഉണ്ടായിരുന്നില്ല.
അതേസമയം തര്‍ക്കങ്ങള്‍ പരിഹരിച്ച് ഇന്ന് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടി ഇന്ന് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.അതിനിടെ കോണ്‍ഗ്രസിലും സ്ഥാനാര്‍ത്ഥികളെ ചൊല്ലി തര്‍ക്കങ്ങള്‍ തുടരുകയാണ്. 58 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഉള്ളത്. ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക കോണ്‍ഗ്രസിനും പ്രഖ്യാപിക്കാന്‍ കഴിയാത്തത്.