ബെംഗളൂരു: ബന്ധുവിനൊപ്പം ഒളിച്ചോടിപ്പോയതിന് ഭാര്യയെ അഞ്ചു വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി.ദൊഡ്ഡബല്ലാപൂരിനടുത്തുള്ള കോളൂര് ഗ്രാമത്തിലെ ഭാരതിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ഹരീഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവിനൊപ്പം ഒളിച്ചോടിയതിന് ശേഷം ഹരീഷിന്റെ അടുത്തേക്ക് മടങ്ങാൻ ഭാരതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം. തുംകുരു ജില്ലയിലെ ചിക്കടലവട്ട ഗ്രാമവാസിയായ ഹരീഷ് ബുധനാഴ്ച വൈകുന്നേരമാണ് ഭാരതിയെ വാടകവീട്ടില്‍ വച്ച് കഴുത്ത് ഞെരിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. അഞ്ചു വയസുള്ള സ്വന്തം മകളുടെ മുന്നില്‍ വച്ചാണ് ഹരീഷ് ഈ ക്രൂരകൃത്യം നടത്തിയത്.
കൊലപാതകത്തിന് ശേഷം ഹരീഷ് മകളെയും കൂട്ടി സ്വന്തം ഗ്രാമത്തിലേക്ക് പോയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാരതി തന്റെ ഫോണ്‍ കോളുകളോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് കാമുകന് ഗംഗാധര്‍ സുഹൃത്ത് സുരേഷിനോട് ആവശ്യപ്പെട്ടതു പ്രകാരം നടത്തിയ പരിശോധനയിലാണ് യുവതിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് വീട്ടുടമ രാമൻജിനപ്പയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.ഗംഗാധറും ഭാരതിയുടെ മരണവിവരം അറിഞ്ഞ് ഉടൻ സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. എന്നാല്‍, സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ചു.തൊട്ടുപിന്നാലെ പോലീസ് എത്തി ഗംഗാധറിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഭാരതിയുടെ ഭര്‍ത്താവാണ് ന് ഉത്തരവാദിയെന്ന് താൻ സംശയിക്കുന്നതായി ഗംഗാധര്‍ പൊലീസിനെ അറിയിച്ചു.
തുടര്‍ന്നാണ് ഹരീഷിനെ പിടികൂടിയത്. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായെന്നും അകന്ന ബന്ധുവായ ഗംഗാധറുമായി ഭാരതി അടുപ്പത്തിലായിരുന്നുവെന്നും ഹരീഷ് പറഞ്ഞു. ഹരീഷ് പലവട്ടം മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇരുവരും ബന്ധം തുടര്‍ന്നു. അടുത്തിടെ തന്റെ ജ്യേഷ്ഠനെ കാണാൻ പോയപ്പോള്‍, ഭാരതി ഗംഗാധറിനൊപ്പം ഒളിച്ചോടുകയായിരുന്നു.ഭാരതിയെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഹരീഷ് ശ്രമിച്ചെങ്കിലും ഗംഗാധറിനൊപ്പം താമസിക്കാനാണ് തനിക്കിഷ്ടമെന്ന് യുവതി പറഞ്ഞു. നിരാശനായ ഹരീഷ് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഭാരതിയും ഗംഗാധറും 12 ദിവസം മുന്‍പാണ് വീട് വാടകക്ക് എടുത്തിരുന്നതെന്ന് വീട്ടുടമ രാമഞ്ജിനപ്പ പറഞ്ഞു. ഭാരതി തന്റെ ഭര്‍ത്താവായി പരിചയപ്പെടുത്തിയത് ഗംഗാധറിനെയാണെന്നും അപൂര്‍വമായി മാത്രമേ ഇരുവരും വീടിനു പുറത്തേക്ക് ഇറങ്ങിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂരിൽ യുവതി കടലിൽ ചാടി മരിച്ചത് ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടെന്ന് പോലീസ്
കണ്ണൂർ: പയ്യാമ്പലം ബേബി ബീച്ചിൽ യുവതി കടലിൽ ചാടി ജീവനൊടുക്കാൻ ഇടയായത് ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടെന്ന് കണ്ണൂർ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ടി.കെ. രത്നകുമാർ. പള്ളിക്കുന്ന് മുത്തപ്പൻ കാവിന് സമീപത്തെ പ്രമിത്തിന്റെ ഭാര്യ വി.കെ. റോഷിത (32) യാണ് കഴിഞ്ഞ മാസം 16 ന് മരിച്ചത്.ജ്വല്ലറിയിൽ ജോലി ചെയ്തിരുന്ന റോഷിത ഫോണിൽ വന്ന മെസേജ് വഴിയാണ് തട്ടിപ്പിന് ഇരയായത്. യുട്യൂബ് ലിങ്ക് അയച്ച് തരാമെന്നും അത് ലൈക്ക് ചെയ്താൽ 150 രൂപ ലഭിക്കുമെന്നുമാണ് ആദ്യം റോഷിതയുടെ ഫോണിലേക്ക് വന്ന സന്ദേശം.
യുവതി യുട്യൂബിൽ ലൈക്ക് ചെയ്തു. തുടർന്ന് വലിയ തുക ലഭിക്കാൻ പണം ആവശ്യപ്പെടുകയും റോഷിത അത് അയച്ച് നൽകുകയും ചെയ്തു. മൂന്ന് ദിവസം കൊണ്ട് റോഷിതയ്ക്ക് എട്ട് ലക്ഷത്തോളം രൂപ നഷ്ടമായെന്നും ഇതിൽ മനം നൊന്താണ് റോഷിത ജീവനൊടുക്കിയതെന്നും എസിപി പറഞ്ഞു.