Home Featured ബെംഗളൂരു : സുഹൃത്തിനൊപ്പം സഞ്ചരിച്ച പെണ്‍കുട്ടിയെ നടുറോഡില്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു;യുവാവ് അറസ്റ്റിൽ.

ബെംഗളൂരു : സുഹൃത്തിനൊപ്പം സഞ്ചരിച്ച പെണ്‍കുട്ടിയെ നടുറോഡില്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു;യുവാവ് അറസ്റ്റിൽ.

ബെംഗളൂരു : സുഹൃത്തിനൊപ്പം പുറത്ത് പോയ മുസ്ലീം പെണ്‍കുട്ടിയെ അക്രമിക്കാൻ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ബംഗാരപേട്ട സ്വദേശി ജാക്കീര്‍ അഹമ്മദ് ആണ് അറസ്റ്റിലായത്.ബെംഗളൂരുവില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. യുവാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ജാക്കീര്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

‘എന്താണ് നിന്റെ പേര്? ഈ ബുര്‍ഖയില്ലാതെ കറങ്ങൂ. ബുര്‍ഖ നീക്കൂ’ എന്നൊക്കെ ജാക്കീര്‍ യുവതിയോട് പറയുന്നത് വീഡിയോയില്‍ കാണാം . എന്നാല്‍ ഈ പുരുഷനോടൊപ്പം നില്‍ക്കാൻ തന്നെയാണ് എന്റെ ആഗ്രഹം എന്നായിരുന്നു യുവതിയുടെ മറുപടി.24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടാനായതായി ബെംഗളൂരു പോലീസ് അറിയിച്ചു.

ഞങ്ങള്‍ രണ്ടു വര്‍ഷമായി പിരിഞ്ഞാണ് താമസിക്കുന്നത് : ദാമ്ബത്യജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച്‌ നടി വീണ

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി വീണ. ആര്‍ജെ അമനാണ് വീണയുടെ ഭര്‍ത്താവ്.ഇരുവരും ഇപ്പോള്‍ പിരിഞ്ഞാണ് താമസിക്കുന്നത്.തന്റെ ദാമ്ബത്യ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറയുകയാണ് വീണ ഇപ്പോള്‍.‘ഒരു വ്യക്തിയെ വിവാഹം കഴിക്കുന്നതോ പങ്കാളിയാക്കുന്നതോ ഇടയ്ക്ക് വെച്ച്‌ നിര്‍ത്തി പോകാനല്ല. രണ്ടു പേരും ജീവിതയാത്രയില്‍ ഒരുമിച്ചുണ്ടാകണമെന്ന ആഗ്രഹത്തിലാണത്. ഞാന്‍ എട്ടു വര്‍ഷം ഭര്‍ത്താവുമൊത്ത് ജീവിച്ചയാളാണ്. പെട്ടെന്നൊരു ദിവസം ആ ബന്ധം ഉപേക്ഷിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ജീവിതത്തില്‍ എനിക്കൊരിക്കലും ആ വ്യക്തിയെ മറക്കാന്‍ സാധിക്കില്ല.

എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹമെന്ന്’- മഹിളാരത്‌നത്തിന് അനുവദിച്ച അഭിമുഖത്തില്‍ വീണ പറയുന്നു.അമ്ബാടിയുടെ അച്ഛനെന്ന ബഹുമാനം ഞാനദ്ദേഹത്തിന് എപ്പോഴും നല്‍കും. നിലവില്‍ ഞങ്ങള്‍ രണ്ടു പേരും പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ടു വര്‍ഷമായി ഞാന്‍ മകനുമൊത്ത് കൊച്ചിയിലാണ് താമസിക്കുന്നത്. നിയമപരമായി ഞങ്ങള്‍ വിവാഹ മോചനം നേടിയിട്ടില്ല. പൂര്‍ണ്ണമായും ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഇതുവരെ രണ്ടുപേരും എത്തിയിട്ടില്ല. അമ്ബാടിയ്ക്ക് ഒരിക്കലും അവന് കിട്ടേണ്ട വാത്സല്യം കിട്ടരുതെന്ന് ആഗ്രഹിക്കില്ല. എന്റെ അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയതാണ്. അദ്ദേഹത്തിന്റെ അച്ഛനേയും അമ്മയേയും മകന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.

അതു കൊണ്ടു തന്നെ സമയം കിട്ടുമ്ബോഴൊക്കെ അമ്ബാടി അദ്ദേഹത്തിന്റെ വീട്ടില്‍ പോയി നില്‍ക്കാറുണ്ട്’- വീണ പങ്കുവച്ചു

You may also like

error: Content is protected !!
Join Our WhatsApp Group