മംഗളൂറു:ദക്ഷിണ കന്നട ജില്ലയിലെ പുത്തൂരില്‍ കോളജ് വിദ്യാര്‍ഥിനികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.പ്രവീണ്‍ എന്ന സീതാറാമിനെയാണ്(21) പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.രണ്ട് വിദ്യാര്‍ഥിനികള്‍ കല്ലിമറുവില്‍ എത്തിയപ്പോഴാണ് യുവാവ് അക്രമത്തിന് മുതിര്‍ന്നതെന്ന് പരാതിയില്‍ പറയുന്നു. ഓടി രക്ഷപ്പെട്ട ഇരുവരും കോളജിലെത്തി അധ്യാപകനോട് വിവരം പറയുകയായിരുന്നു. കോളജില്‍ നിന്നുള്ള പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പത്താം ക്ലാസ് തോറ്റു, പഠനം ഉപേക്ഷിച്ച് കര്‍ഷകനായി; ഒരു മാസത്തിനിടെ തക്കാളി വിറ്റ് നേടിയത് 1.8 കോടി രൂപ
പത്താം ക്ലാസില്‍ തോറ്റതിന് പിന്നാലെ കൃഷിയിലേയ്ക്ക് തിരിഞ്ഞു. തെലങ്കാന കര്‍ഷകൻ തക്കാളി വിറ്റ് നേടിയത് 1.8കോടി രൂപ.ജൂണ്‍ 15മുതല്‍ ഒരു മാസത്തിനുള്ളില്‍ വിറ്റ കണക്കാണിത്. തെലുങ്കാനയിലെ ബി മഹിപാല്‍ റെഡ്ഡിയെന്ന കര്‍ഷകനാണ് ഒരു മാസത്തിനുള്ളില്‍ തക്കാളി വിറ്റ് ഇത്രയും രൂപ സമ്ബാദിച്ചത്.ആന്ധ്രപ്രദേശില്‍ തക്കാളിയുടെ ലഭ്യതക്കുറവും ഉയര്‍ന്നവിലയുമാണ് മഹിപാലിന് അനുഗ്രഹമായത്. പിന്നാലെ ഹെെദരാബാദ് വിപണിയില്‍ തക്കാളിയുടെ വരവില്‍ ഇടിവ് വന്നതോടെ മഹിപാലിന്റെ തക്കാളികള്‍ക്ക് കിലോയ്ക്ക് 100രൂപയിലധികം ലഭിച്ചു.
ഏപ്രില്‍ 15മുതല്‍ ഏട്ട് ഏക്കറില്‍ താൻ തക്കാളി നട്ടെന്നും ജൂണ്‍ 15മുതല്‍ വിളവ് എടുത്തെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥയുടെ മാറ്റങ്ങള്‍ തടയാൻ വിളകളില്‍ വല വിരിച്ചു. എന്നാലും മഴക്കെടുതിയില്‍ കുറച്ച് വിളകള്‍ നഷ്ടമായെന്ന് മഹിപാല്‍ വ്യക്തമാക്കി. കൃഷിയിടത്തില്‍ ഇപ്പോഴും 40ശതമാനം വിളകള്‍ ഉണ്ടെന്നും അതിനാല്‍ ഈ സീസണില്‍ രണ്ട് കോടി രൂപയെങ്കിലും വരുമാനം ലഭിക്കുമെന്നും കരുതുന്നതായി അദ്ദേഹം പറഞ്ഞു.മഹിപാല്‍ റെഡ്ഡിയ്ക്ക് ഏകദേശം 100 ഏക്കര്‍ കൃഷി ഭൂമിയുണ്ട്. നാല് വര്‍ഷം മുൻപാണ് ഇവിടെ പച്ചക്കറി കൃഷി ചെയ്യാൻ തുടങ്ങിയത്. ബാക്കി സ്ഥലത്ത് നെല്ല് കൃഷി ചെയ്യുന്നുണ്ട്. തക്കാളി കൃഷിയ്ക്കായി ഏക്കറിന് രണ്ട് ലക്ഷം രൂപയാണ് മുടക്കിയതെന്നും ഇത്തവണ നല്ല വിളവുണ്ടായിയെന്നും നല്ല ആദായം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 7,000 പെട്ടി തക്കാളി വിറ്റതായി റെഡ്ഡി പറഞ്ഞു.