ബംഗളൂരു: സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാന്‍ ജീവന്‍ പണയം വച്ച് റീല്‍സ് ഷൂട്ട് ചെയ്ത യുവാവ് അറസ്റ്റില്‍. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി.ദിവസങ്ങള്‍ക്ക് മുന്‍പാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയത്. അവലബെട്ട മലയിലെ കീഴ്ക്കാംതൂക്കായ പാറയില്‍ നിന്ന് അപകടകരമായ രീതിയില്‍ പുഷ് അപ്പും പുള്ള് അപ്പും ചെയ്യുന്ന വീഡിയോ ആണ് ചിത്രീകരിച്ചത്. ഇയാള്‍ക്കൊപ്പമെത്തിയ സുഹൃത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.
തുടര്‍ന്ന് പൊലീസ് കേസ് എടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അത്യന്തം അപകടരമായരീതിയില്‍ പ്രവൃത്തി നടത്തിയതിനാണ് കേസ് എടുത്തത്. യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചു. ബംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള അവലബെട്ട ഏറെ അപകടകരമായ സ്ഥലമാണ്. 800 കിലോ മീറ്റര്‍ ഉയരുമുള്ള പാറയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരുന്നു. ഇത് ലംഘിച്ചാണ് ഒരു കൂട്ടം യുവാക്കള്‍ അവിടെയെത്തിയത്.
മേശയിലുള്ള പണമെടുത്തില്ല; ബിവറേജിൻ്റെ ചുമര്‍ തുരന്ന് കള്ളൻ അകത്ത്, അടിച്ചുമാറ്റിയത് മദ്യക്കുപ്പികള്‍ മാത്രം
കോഴിക്കോട് തിരുവമ്ബാടി ബിവറേജ് ഔട്ട്‌ലറ്റില്‍ മോഷണം. കെട്ടിടത്തിന്റെ ചുമര് തുരന്നാണ് മോഷ്ടാവ് കെട്ടിടത്തിന് അകത്ത് കടന്നത്.ബിവറേജ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ചുമരാണ് തുരന്നത്. ബിവറേജ് ഔട്ട്‌ലറ്റിന്റെ അകത്ത് കടന്ന മോഷ്ടാവ് പണമൊന്നും കൈലാക്കിയില്ല. റാക്കിലുണ്ടായിരുന്ന മദ്യകുപ്പികളില്‍ ചിലത് മാത്രമാണ് നഷ്ടമായത്. മേശയിലുണ്ടായിരുന്ന പണം പോയിട്ടില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി. കോഴിക്കോട് നിന്നും അധികൃതർ എത്തി സ്റ്റോക്കെടുപ്പ് നടത്തിയാലെ എത്ര കുപ്പി മദ്യമാണ് മോഷണം പോയതെന്ന് വ്യക്തമാകൂ.
രണ്ട് വർഷം മുമ്ബും ഇതേ ഔട്ട്ലൈറ്റില്‍ മോഷണം നടന്നിരുന്നു. സ്ഥാപനത്തിന് നേരത്തെ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നു. ബിവറേജ് കോർപ്പറേഷൻ ഇടപെട്ട് പിന്നീട് ഇവരെ ഒഴിവാക്കുകയായിരുന്നു. സംഭവത്തില്‍ തിരുവമ്ബാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ എക്സൈസ് വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.