ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അപമാനിച്ച് വിഡിയോ പുറത്തിറക്കിയ യുവാവ് അറസ്റ്റില്‍.മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും അപമാനിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തതിന് ഒരാളെ അറസ്റ്റ് ചെയ്തതായി കര്‍ണാടക പൊലീസ് അറിയിച്ചു.അനില്‍ കുമാര്‍ എന്ന ആളാണ് അറസ്റ്റിലായത്. ഉത്തര കന്നഡ ജില്ലക്കാരനായ ഇയാള്‍ സൂറത്ത്കലില്‍ ക്യാബ് ഡ്രൈവറായി ജോലി ചെയ്യുകയാണ്.
സര്‍ക്കാറിന്‍റെ വിവധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി റേഷൻ കാര്‍ഡില്‍ പേര് ചേര്‍ക്കാൻ കഴിയാതെ വന്നതില്‍ പ്രകോപിതനായാണ് അനില്‍ കുമാര്‍ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അപമാനിച്ചുകൊണ്ട് കന്നടയിലും തുളുവിലും വിഡിയോ പുറത്തിറക്കിയത്. നാഷണല്‍ സ്റ്റുഡൻസ് യൂണിയൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ് സുഹാസ് അല്‍വ നല്‍കിയ പരാതിയെ തുടര്‍ന്ന് മംഗളൂരു പൊലീസാണ് അനില്‍ കുമാറിനെതിരെ കേസ് എടുത്തത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ.പി.സി 153 എ, 505 (1) (സി), 504 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സിനിമ പോസ്റ്ററിലെ പുകവലി ; ധനുഷിനെതിരെ കേസെടുക്കണമെന്ന ഹരജി തള്ളി സുപ്രീംകോടതി
സിനിമ പോസ്റ്ററിലെ പുകവലി ദൃശ്യത്തിന്‍റെ പേരില്‍ തമിഴ് നടൻ ധനുഷിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി.ധനുഷിനും 2014ല്‍ പുറത്തിറങ്ങിയ ‘വേല ഇല്ലാ പട്ടധാരി’ സിനിമയുടെ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും എതിരെ സിഗററ്റ്, മറ്റ് പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗത്തിനെതിരെയുള്ള ‘കോട്പ’ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. തമിഴ്നാട്ടിലെ പുകവലി നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സംസ്ഥാന കണ്‍വീനര്‍ സിറില്‍ അലക്സാണ്ടറാണ് ഹരജിക്കാരൻ.
സിനിമ പോസ്റ്ററില്‍ നടൻ പുകവലിക്കുന്ന ദൃശ്യങ്ങളാണുള്ളത് എന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇത് പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. കൗമാരക്കാര്‍ പുകവലി ശീലത്തിലേക്ക് ആകൃഷ്ടരാകാൻ കാരണമാകും. ഇത് കോട്പ നിയമത്തിന്‍റെ ലംഘനമാണെന്നും ഹരജിയില്‍ പറഞ്ഞു.എന്നാല്‍, പുകവലി ഉല്‍പ്പന്നങ്ങളുമായോ പുകയില വ്യാപാരവുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളാണ് പ്രസ്തുത സിനിമയുടെ ഭാഗമെന്ന് കോടതി ചൂണ്ടിക്കാട്ടി. പുകയില ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ, വിതരണവുമായി ബന്ധപ്പെട്ടവരല്ല പോസ്റ്റര്‍ സ്ഥാപിച്ചത്. ഉല്‍പ്പന്നത്തിന്‍റെ പ്രചാരണത്തിനായി സ്ഥാപിച്ചതായി കണക്കാക്കാനുമാകില്ല. അതിനാല്‍, ഹരജിയില്‍ ഇടപെടുന്നില്ലെന്നും നേരത്തെ ഹരജി തള്ളിക്കൊണ്ടുള്ള ഹൈകോടതി വിധി ശരിവെക്കുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.