മങ്കി പോക്സ് ലക്ഷണത്തോടെ മലപ്പുറത്ത് മഞ്ചേരിയില്‍ യുവാവ് ചികിത്സയില്‍. ദുബൈയില്‍ നിന്ന് നാട്ടിലെത്തിയ ഒതായി സ്വദേശിയെയാണ് നിരീക്ഷണത്തിലാക്കിയത്.യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.പനിയും തൊലിയില്‍ ചിക്കൻപോക്സിന് സമാനമായ തടിപ്പുകളും കണ്ടെതിനെ തുടർന്നാണ് ഇയാള്‍ മെഡിക്കല്‍ കോളേജിലെത്തിയത്. യുവാവിന്റെ ശ്രവ സാമ്ബിള്‍ ശേഖരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.മലപ്പുറത്ത് നിപ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മങ്കിപോക്സെന്ന സൂചനയും പുറത്തുവരുന്നത്.
സെപ്റ്റംബർ 9ന് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവട്ടിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ദിവസം മുതല്‍ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും യുവാവ് സന്ദർശിച്ചിട്ടുണ്ട്.റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്ബർക്ക പട്ടികയില്‍ ഉള്‍പ്പെടാൻ സാധ്യതയുള്ളവർ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ജില്ലയില്‍ 175 പേർ സമ്ബർക്ക പട്ടികയില്‍ ഉള്‍പ്പെട്ടതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. പുതുക്കിയ പട്ടികയിലാണ് 175 പേർ. ഇതില്‍ 74 പേർ ആരോഗ്യ പ്രവർത്തകരാണ്. 126 പേരാണ് പ്രാഥമിക സമ്ബർക്ക പട്ടികയിലുള്ളത്. 49 പേർ സെക്കൻഡറി സമ്ബർക്ക പട്ടികയിലുമുണ്ട്.
സ്റ്റെപ്പിറങ്ങി വന്നപ്പോള്‍ കണ്ണിലുടക്കിയത് കിടിലൻ ഷൂസ്; സ്വിഗ്ഗി ഡെലിവറി ഏജന്‍റിനെ കുടുക്കി സിസിടിവി ദൃശ്യങ്ങള്‍
ഫ്ലാറ്റിന് പുറത്ത് സൂക്ഷിച്ചിരുന്ന ഒരു ജോടി ഷൂസ് മോഷ്ടിക്കുന്ന ഒരു സ്വിഗ്ഗി ഡെലിവറി ഏജന്‍റിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.നോയിഡയിലാണ് സംഭവം. നോയിഡ സെക്ടർ 73ലെ ഒരു ഫ്ലാറ്റിലാണ് മോഷണം നടന്നത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുള്ളത്.ഫ്ലാറ്റിന്‍റെ സ്റ്റെപ്പുകള്‍ ഇറങ്ങി വരുന്ന ഓറഞ്ച് സ്വിഗ്ഗി യൂണിഫോമും ഹെല്‍മറ്റും ധരിച്ചയാള്‍ ഷൂ റാക്കിന് അടുത്താണ് എത്തുന്നത്.
മറ്റ് ചെരുപ്പുകള്‍ക്ക് അടിയിലിരുന്ന ഷൂസ് മാത്രം എടുത്ത് തന്‍റെ ബാഗിലിട്ട് പോകുന്ന യുവാവിന്‍റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നോയിഡ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.