Home Featured ‘എന്റെ സുഹൃത്തിന്റെ വാഹനത്തിന്റെ ഗിയറുകള്‍ വില്‍ക്കാനുണ്ട്‌’; ബംഗളൂരുവിലെ ഗതാഗത കുരുക്കില്‍ പ്രതിഷേധവുമായി യുവാവ്

‘എന്റെ സുഹൃത്തിന്റെ വാഹനത്തിന്റെ ഗിയറുകള്‍ വില്‍ക്കാനുണ്ട്‌’; ബംഗളൂരുവിലെ ഗതാഗത കുരുക്കില്‍ പ്രതിഷേധവുമായി യുവാവ്

ബംഗളൂരു> ബംഗളൂരുവിലെ രൂക്ഷമായ ഗതാഗത കുരുക്കില് പൊറുതി മുട്ടിയ യുവാവിന്റെ ട്വീറ്റ് സോഷ്യല് മീഡിയയില് വൈറല്. വാഹനത്തിന്റെ ഗിയര് വില്ക്കാനുണ്ടെന്ന് പരിഹസിച്ചുകൊണ്ടാണ് ശ്രീകാന്ത് എന്ന വ്യക്തി ട്വീറ്റ് ചെയ്തത് . ആരെങ്കിലും വാങ്ങാനുണ്ടോ? എന്ന കുറിപ്പോടു കൂടിയാണ് ട്വീറ്റ്.

‘എന്റെ ബംഗളൂരുവിലുള്ള സുഹൃത്ത് അവന്റെ കാറിന്റെ തേര്ഡ്, ഫോര്ത്ത്, ഫിഫ്ത്ത് ഗിയറുകള് വില്ക്കാന് ആലോചിക്കുകയാണ്.അതിതുവരെ ഉപയോഗിക്കാത്തതും ഷോറൂം കണ്ടീഷനില് ഉള്ളതുമാണ്’ – ശ്രീകാന്ത് പരിഹസിച്ച്‌ ട്വീറ്റ് ചെയ്ത.
8000 ലൈക്കും നിമിഷനേരം കൊണ്ട് ട്വീറ്റിന് ലഭിച്ചു.അതേസമയം, നിരവധി പ്രതികരണങ്ങളും ട്വീറ്റിനുണ്ടായി. ‘എന്തുകൊണ്ട് അദ്ദേഹം രാത്രി 12 നും പുലര്ച്ചെ നാലിനും ഇടയില് യാത്ര ചെയ്യുന്നില്ല’, എന്നായിരുന്നു ഒരാളുടെ കമന്റ്

‘ലക്ഷങ്ങള് നികുതി അടച്ചിട്ടും അടിസ്ഥാന പ്രശ്നങ്ങള് പോലും ഉയര്ത്താനാകുന്നില്ല. നമ്മള് അത്മാഭിമാനമുള്ള പൗരനാണെന്ന ബോധ്യത്തില് മിണ്ടാതിരുന്ന് എല്ലാം നിശബ്ദമായി അനുഭവിക്കേണ്ടതില്ല’ ; എന്നായിരുന്നു മറ്റൊരു കമന്റ്
രാജ്യത്തെ തന്നെ മൂന്നാമത്തെ തിരക്കേറിയ നഗരമായ ബംഗളൂരുവിലെ വാഹനക്കുരുക്കിന്റ ദൃശ്യങ്ങള് കാലങ്ങളായി വാര്ത്താ മാധ്യമങ്ങളില് നിറയുന്നതാണ്. 10 മിനിഷങ്ങള് കൊണ്ട് എത്തേണ്ടയിടങ്ങളില് പോലും മൂക്കാല് മണിക്കുറോളമെടുത്ത്, വാഹനത്തിന്റെ ഇന്ധനവും കത്തിച്ച്‌ എത്തേണ്ട സ്ഥിതിയിലാണ് കാലങ്ങളായി ബംഗളൂരു ജനത.

You may also like

error: Content is protected !!
Join Our WhatsApp Group