ദില്ലി: ലിവിംഗ് പാർട്ണറായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി കാട്ടിൽ തള്ളിയ കേസിൽ യുവാവ് അറസ്റ്റിലായി. അഫ്താബ് അമീൻ പൂനെവാല എന്നയാളാണ് പിടിയിലായത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ മൃതദേഹം 35 കഷ്ണങ്ങളാക്കി വിവിധിയിടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ദില്ലിയിലാണ് സംഭവം.
26കാരി ശ്രദ്ധയാണ് കൊല്ലപ്പെട്ടത്. തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ശ്രദ്ധ മരിച്ചതോടെ ശരീരം 35 കഷ്ണങ്ങളാക്കി മുറിച്ച് അഫ്താബ് ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഇതിനായി പുതിയ ഫ്രിഡ്ജ് അഫ്താബ് വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് അടുത്ത 18 ദിവസങ്ങളിൽ ഇയാൾ മെഹ്‌റൗളി വനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധയുടെ ശരീര ഭാഗങ്ങൾ ഉപേക്ഷിച്ചു.
മുംബൈയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയുടെ കോൾ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു ശ്രദ്ധ. അവിടെ വച്ചാണ് അഫ്താബിനെ പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ ഡേറ്റിങ്ങിലായ ഇവരുടെ ബന്ധത്തെ ശ്രദ്ധയുടെ വീട്ടുകാർ അംഗീകരിച്ചില്ല. തുടർന്ന് രണ്ടുപേരും ഒളിച്ചോടി ഡൽഹിയിലെത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇടയ്ക്ക് വീട്ടുകാരുടെ ഫോൺകോളുകളോട് പ്രതികരിച്ചിരുന്ന ശ്രദ്ധയുടെ ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ശ്രദ്ധയുടെ പിതാവ് വികാസ് മദൻ അന്വേഷണം നടത്തി.
നവംബർ എട്ടിന് മകളെ കാണാൻ ശ്രദ്ധയുടെ പിതാവ് ഡൽഹിയിൽ എത്തിയിരുന്നു. എന്നാൽ പൂട്ടിക്കിടക്കുന്ന ഇവരുടെ ഫ്‌ളാറ്റ് കണ്ട് സംശയം തോന്നിയ പിതാവ് മെഹ്‌റൗളി പൊലീസിൽ പരാതി നൽകുകയായിരുന്നു. മദൻ നൽകിയ പരാതിയിൽ ശനിയാഴ്ച പോലീസ് അഫ്താബിനെ കസ്റ്റഡിയിൽ എടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിൻ്റെ കാര്യം വെളിപ്പെട്ടത്. തന്നെ വിവാഹം കഴിക്കണമെന്ന പറഞ്ഞ് ശ്രദ്ധ നിരന്തരം ശല്യം ചെയ്യാറുണ്ട് എന്നും ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ കാരണമെന്നുമാണ് അഫ്താബ് നൽകിയ വിശദീകരണം. കൊലപാതകത്തിന് കേസെടുത്ത പോലീസ് ശ്രദ്ധയുടെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിവരികയാണ്.
യുവതിയുടെ വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ സൂക്ഷിക്കാന്‍ 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് വാങ്ങി: അഫ്താബിന്റെ മൊഴി
ന്യൂഡല്‍ഹി: ലിവിംഗ് പാര്‍ട്ണറായ യുവതിയെ കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയ കേസില്‍ അറസ്റ്റിലായ യുവാവിന്റെ മൊഴി കേട്ട് പൊലീസ് ഞെട്ടി.
18 ദിവസം തുടര്‍ച്ചയായി രാത്രി രണ്ട് മണി സമയത്ത് ഇയാള്‍ പങ്കാളിയുടെ ശരീര ഭാഗങ്ങള്‍ ഡല്‍ഹിയിലെ മെഹ്റൗളി വനത്തില്‍ തള്ളിയെന്നായിരുന്നു പൊലീസിനോട് പറഞ്ഞത്. അഫ്താബ് അമീന്‍ പുനവല്ല എന്നയാളായിരുന്നു ക്രൂരകൃത്യം നടത്തിയത്. ഇരുവരും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച് അഫ്താബിന്റെ കൂടുതല്‍ മൊഴികള്‍ പുറത്തുവന്നിരിക്കുകയാണ്. ശ്രദ്ധ മരിച്ചതോടെ മൃതശരീരം 35 കഷണങ്ങളാക്കി മുറിച്ച് അഫ്താബ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മൃതദേഹം സൂക്ഷിക്കാനായി മാത്രം 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് അഫ്താബ് വാങ്ങി. ദുര്‍ഗന്ധത്തിന്റെ സാധ്യത ഇല്ലാതാക്കാന്‍ ചന്ദനത്തിരികള്‍ കൂട്ടമായി കത്തിച്ചുവച്ചു. തുടര്‍ന്ന് അടുത്ത 18 ദിവസങ്ങളില്‍ ഇയാള്‍ മെഹ്റൗളി വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചു.
സീരിയല്‍ കില്ലര്‍ ഡെക്സ്റ്റര്‍ മോര്‍ഗന്റെ കഥ പറയുന്ന അമേരിക്കന്‍ ടിവി പരമ്ബര ‘ഡെക്സ്റ്ററി’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് അഫ്താബിന്റെ പ്രാഥമിക മൊഴി. ഫൊറന്‍സിക് വിദഗ്ധനായ ഡെക്സ്റ്റര്‍ മോര്‍ഗന്‍ രാത്രി കാലങ്ങളില്‍ സീരിയല്‍ കില്ലറായി മാറുന്നതായിരുന്നു പരമ്ബരയുടെ പ്രമേയം. നേരത്തെ ഷെഫായി ജോലി ചെയ്ത അഫ്താബിന്റെ പരിചയത്തിലാണ് മൃതദേഹം 35 കഷണങ്ങളാക്കിയതെന്നും പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
26 കാരിയായ ശ്രദ്ധ മുംബൈയിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്ബനിയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്ത് വരുമ്ബോഴാണ് അവിടെ വച്ച് അഫ്താബിനെ കണ്ടുമുട്ടിയത്. ഇരുവരും ഡേറ്റിംഗ് ആരംഭിക്കുകയും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇവരുടെ ബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും ഒളിച്ചോടി ഡല്‍ഹിയിലെത്തി. മെഹ്റൗലിയിലെ ഒരു ഫ്‌ളാറ്റില്‍ താമസം തുടങ്ങുകയായിരുന്നു.
എന്നാല്‍ ശ്രദ്ധ ഇടയ്ക്ക് വീട്ടുകാരുമായി ഫോണില്‍ സംസാരിക്കാറുണ്ട്. തുടര്‍ച്ചയായി മകളെ ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന്. നവംബര്‍ എട്ടിന് മകളെ കാണാന്‍ ശ്രദ്ധയുടെ പിതാവ് വികാസ് മദന്‍ ഡല്‍ഹിയില്‍ എത്തുകയായിരുന്നു. അമീനും, ശ്രദ്ധയും താമസിക്കുന്ന ഫ്ളാറ്റിലെത്തിയപ്പോള്‍ അത് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് അദ്ദേഹം മെഹ്റൗളി പോലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു.
മദന്‍ നല്‍കിയ പരാതിയില്‍ ശനിയാഴ്ച പോലീസ് പൂനവല്ലയെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്റെ കാര്യം വെളിപ്പെട്ടത്. ശ്രദ്ധ തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് നിരന്തരം ആവശ്യം ഉന്നയിച്ചെന്നും, ഇതിന്റെ പേരില്‍ ഇരുവരും വഴക്കിട്ടിരുന്നതായും ഇയാള്‍ വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. ഇത് സംബന്ധിച്ച് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് കേസെടുത്ത പൊലീസ് ശ്രദ്ധയുടെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തിവരികയാണ്.