ബംഗളൂരു: തന്‍റെ ഐഫോണ്‍ 13ന് കേടുപാടുകള്‍ വരുത്തിയെന്ന് ആരോപിച്ച് ആപ്പിള്‍ കമ്ബനിയില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നേടി യുവാവ്.ഫ്രേസര്‍ ടൗണിലെ താമസക്കാരനായ ആവേസ് ഖാനാണ് ആരോപണവുമായി രംഗത്തെത്തിയത്.2021 ഒക്ടോബറിലാണ് ഒരു വര്‍ഷം നീണ്ട വാറന്റിയോടെ ആവേസ് ഐഫോണ്‍ 13 വാങ്ങിയത്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ബാറ്ററിയും സ്പീക്കറും തകരാറിലായതിനെ തുടര്‍ന്ന് 2022 ആഗസ്റ്റിലാണ് ഇയാള്‍ സഹായം തേടി ഇന്ദിരാനഗറിലെ സേവന കേന്ദ്രത്തിലെത്തിയത്.തകരാര്‍ പരിഹരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഫോണ്‍ തിരികെ നല്‍കാമെന്ന് ആവേസിനോട് പറഞ്ഞു. പ്രശ്നം പരിഹരിച്ചുവെന്നും ഐഫോണ്‍ എടുക്കാമെന്നും പറഞ്ഞ് അയാള്‍ക്ക് ഒരു കോള്‍ വന്നു.
ഫോണ്‍ എടുക്കാൻ സര്‍വീസ് സെന്ററില്‍ എത്തിയപ്പോഴാണ് ഐഫോണ്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നില്ല എന്നറിഞ്ഞത്. ഉപകരണം വീണ്ടും പരിശോധിക്കുമെന്ന് പറഞ്ഞെങ്കിലും രണ്ടാഴ്ചയോളം സേവന കേന്ദ്രം ഇതിനെക്കുറിച്ച് ഒന്നും പ്രതികരിച്ചില്ലെന്നും ആവേസ് വ്യക്തമാക്കി.2022 ഒക്ടോബറില്‍ വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഡിസംബറില്‍ ഇയാള്‍ പ്രാദേശിക ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് സിറ്റി ഉപഭോക്തൃ കോടതി അദ്ദേഹത്തിന്റെ ഹരജികള്‍ കേള്‍ക്കുകയും പലിശ സഹിതം 79,900 രൂപ നഷ്ടപരിഹാരവും 20,000 രൂപ അധികമായി നല്‍കുകയും ചെയ്യാൻ വിധിക്കുകയായിരുന്നു.
കാമുകിയെ ശല്യപ്പെടുത്തിയ മേലുദ്യോഗസ്ഥനെ കൊന്നു കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ഇട്ടു ഉറപ്പിച്ച് ; സര്‍ക്കാര്‍ ക്ലാര്‍ക്ക് അറസ്റ്റില്‍
ഡല്‍ഹിയില്‍ കാമുകിയെ ശല്യപ്പെടുത്തിയ മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടിയ സര്‍ക്കാര്‍ ക്ലാര്‍ക്ക് അറസ്റ്റില്‍.മൃതദേഹം കുഴിച്ചിട്ട സ്ഥലം ഇയാള്‍ സിമൻറ് കൊണ്ട് ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യ ഡിഫന്‍സ് ഓഫീസര്‍ കോംപ്ലക്സിലെ സീനിയര്‍ സര്‍വേയര്‍ ആയ മഹേഷ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഓഫീസിലെ ക്ലര്‍ക്കായ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.അനീഷില്‍ നിന്ന് മഹേഷ് 9 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഇത് തിരിച്ചുനല്‍കിയില്ല. കൂടാതെ തന്റെ കാമുകിയെ സീനിയര്‍ ഓഫീസര്‍ ശല്യപ്പെടുത്തിയതും അനീഷിന്റെ വിരോധത്തിനിടയാക്കി. ഇതേത്തുടര്‍ന്നായിരുന്നു കൊലപതാകം.
കൃത്യമായ ആസുത്രണത്തിലൂടെയാണ് അനീഷ് കൊല നടത്തിയത്. ഓഗസ്റ്റ് 28ന് അവധി എടുത്ത പ്രതി മഹേഷിനെ ആര്‍കെ പുരം സെക്ടര്‍ രണ്ടിലെ തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.മണിപ്പൂരില്‍ സൈനിക വേഷം ധരിച്ച് തോക്കുകള്‍ മോഷ്ടിച്ച അഞ്ച് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം.മഹേഷ് എത്തുന്നതിന് മുമ്ബ് ലജ്പത് നഗര്‍, സൗത്ത എക്സ്റ്റൻഷൻ മാര്‍ക്കറ്റില്‍ നിന്നും കൊലപാതകത്തിനാവശ്യമായ സാമഗ്രികള്‍ വാങ്ങി സൂക്ഷിച്ചു. വീട്ടിലെത്തിയ മഹേഷിനെ പൈപ്പ് ഉപയോഗിച്ച് പിന്നില്‍ നിന്നും അടിച്ചു വീഴ്ത്തി. സംഭവസ്ഥലത്തു വെച്ചു തന്നെ മഹേഷ് മരിച്ചു. തുടര്‍ന്ന് സോണിപത്തിലെ തന്റെ വീട്ടിലേക്ക് പോയി. പിന്നേറ്റ് മടങ്ങിവന്ന് ഒന്നര അടി ആഴത്തില്‍ ഒരു കുഴിയെടുത്തു മൃതദേഹം കുഴിച്ചിട്ടു. സിമന്റ് കൊണ്ട് അടയ്ക്കുകയും ചെയ്തു. മഹേഷിന്റെ മൃതദേഹം സെപ്‌റ്റംബര്‍ രണ്ടിന് പൊലീസ് കണ്ടെടുത്തു.