കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് ഒന്നാം മൈലിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഒന്നാം മൈല്‍ കള്ളികാട്ട് കെ ജെ സെബാസ്റ്റിയന്റെ മകന്‍ ജോസ് സെബാസ്റ്റ്യന്‍(20) ആണ് മരിച്ചത്. ബംഗളൂരുവില്‍ പഠനത്തിനായി കോവിഡ് പരിശോധനയ്ക്കായി പോവുകയായിരുന്നു. പൊന്‍കുന്നം ഭാഗത്തേക്ക് വരികയായിരുന്ന ജോസ് സെബാസ്റ്റിയന്റെ ബൈക്കും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
![]( https://bangaloremalayali.in/wp-content/uploads/2021/06/join-news-group-bangalore_malayali_news.jpg)
വീട്ടില്‍ നിന്ന് ബൈക്കില്‍ പുറപ്പെട്ട് നിമിഷങ്ങള്‍ക്കകമാണ് പിന്നാലെയെത്തിയ ബസ് ഇടിച്ചത്. വെള്ളിയാഴ്ച രാവിലെ 10:15നായിരുന്നു അപകം ഉണ്ടായത്. ബൈക്ക് റോഡില്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിരുദ പഠനത്തിന് ശേഷം തുടര്‍പഠനത്തിനായി തയ്യാറെടുക്കുകയായിരുന്നു ജോസ് സെബാസ്റ്റിയന്‍. അമ്മ: കുസുമം സെബാസ്റ്റ്യന്‍ (റിട്ട. അധ്യാപിക, ആര്‍.വി.വി.എച്ച്.എസ്.എസ്, വിഴിക്കത്തോട്), സഹോദരി അഞ്ജു ജിബിന്‍. സംസ്‌കാരം പിന്നീട്.