Home Featured കണ്ണൂരില്‍ യുവാവിനെ ബോംബെറിഞ്ഞു കൊന്നു; ആക്രമണം വിവാഹവീട്ടിലേക്ക് വരുന്നതിനിടെ

കണ്ണൂരില്‍ യുവാവിനെ ബോംബെറിഞ്ഞു കൊന്നു; ആക്രമണം വിവാഹവീട്ടിലേക്ക് വരുന്നതിനിടെ

by കൊസ്‌തേപ്പ്

കണ്ണൂര്‍: കണ്ണൂരില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടു. ഏച്ചൂര്‍ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. ഇന്നുച്ചയ്ക്ക് രണ്ടരയോടുകൂടി ആക്രമണം ഉണ്ടാകുകയായിരുന്നു എന്നാണ് വിവരം. കണ്ണൂര്‍ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി തോട്ടട എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഇന്നലെ രാത്രി ഒരു വിവാഹവീട്ടില്‍വച്ച്‌ കല്യാണചടങ്ങുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇതിന് പിന്നാലെ ഇന്നുച്ചയോടെ വിവാഹവീട്ടിലേയ്ക്ക് പോവുകയായിരുന്ന ഒരു സംഘത്തിനുനേരെ മറ്റൊരു സംഘം ബോംബേറ് നടത്തുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു വീടിന് മുന്നിലായിരുന്നു ആക്രമണം നടന്നത്. ബോംബെറിഞ്ഞ ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഒരു സംഘം കല്യാണ വീട്ടിലെത്തി ബോംബെറിഞ്ഞെന്നും നാട്ടുകാര്‍ പറഞ്ഞു പൊലീസ് വിശദാംശങ്ങള്‍ ശേഖരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group