ബംഗളൂരു: യുവതിയോട് സംസാരിച്ചതിന്റെ പേരില്‍ ഇരുപതുകാരന് ക്രൂര മര്‍ദനം മര്‍ദിക്കുകയും നഗ്‌നനാക്കി ഗ്രാമത്തിലൂടെ നടത്തുകയും ചെയ്തു.കര്‍ണാടകയിലാണ് ക്രൂരമായ സംഭവം നടന്നത്.കര്‍ണാകയിലെ ധവാംഗരെ വില്ലേജിലെ അട്ടിക്കരെയിലാണ് അക്രമ നടന്നത്. സംഭവം സോഷ്യല്‍ മീഡിയയിലും പ്രചരിച്ചു.
കഴിഞ്ഞാഴ്ചയാണ് അക്രമം നടന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വീഡിയോ പ്രചരിച്ചതോടെയാണ് പുറംലോകമറിയുന്നത്.അട്ടിക്കരെ വില്ലേജിലെ ഗണേശിനാണ് മര്‍ദനമേറ്റത്. മകനെ വീട്ടില്‍ നിന്നും യുവതിയുടെ ബന്ധുക്കള്‍ വിളിച്ചിറക്കിക്കൊണ്ടുപോയതായി ഗണേശിന്റെ അമ്മ രേണുക പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
ഒരു കല്യാണ മണ്ഡപത്തില്‍ രണ്ട് ദിവസം തടവിലാക്കി മര്‍ദിക്കുകയും, ശേഷം നഗനനാക്കി ഗ്രാമത്തിലൂടെ നടത്തുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു. തന്റെ അഭ്യര്‍ത്ഥനകളൊന്നും കേള്‍ക്കാതെയാണ് തന്റെ മകനെ കൊണ്ടുപോയതെന്ന് രേണുക പറഞ്ഞു.’ചാറ്റുകള്‍ പരിശോധിച്ചപ്പോള്‍, യുവതി ഗണേശിനെ സമീപിച്ചതായാണ് മനസിലാക്കാന്‍ സാധിച്ചത്.
എന്നാല്‍, യുവതിയുടെ ബന്ധുക്കള്‍ ഗണേശിനെ അക്രമിക്കുകയായിരുന്നു- പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.സംഭവത്തില്‍ രണ്ട് പോരെ അറസ്റ്റ് ചെയ്തു.