Home Featured കേരളത്തിലെ യുട്യൂബര്‍മാര്‍ യുവാക്കളെ ജോലിയുമായി ബന്ധിപ്പിക്കുന്നു:120 ദിവസത്തിനുള്ളില്‍ മൂന്നു ലക്ഷം ഇന്‍റര്‍വ്യൂകള്‍ സംഘടിപ്പിച്ചു

കേരളത്തിലെ യുട്യൂബര്‍മാര്‍ യുവാക്കളെ ജോലിയുമായി ബന്ധിപ്പിക്കുന്നു:120 ദിവസത്തിനുള്ളില്‍ മൂന്നു ലക്ഷം ഇന്‍റര്‍വ്യൂകള്‍ സംഘടിപ്പിച്ചു



കൊച്ചി: ഇന്ത്യന്‍ സമ്ബദ്ഘടന സ്ഥിരതയോടെ തിരിച്ചു വരുന്നതോടൊപ്പം കേരളത്തില്‍ ജോലിക്കായി നിയമനങ്ങള്‍ നടത്തുന്നതിലും ജോലിക്കായുളള അഭിമുഖങ്ങള്‍ നടത്തുന്നതിലും ഗണ്യമായ വളര്‍ച്ച ദൃശ്യമാകുന്നു.

മഹാമാരിക്കു മുന്‍പുള്ളതിന് സമാനമായ സ്ഥിതിയിലേക്ക് ഘട്ടം ഘട്ടമായി എത്തിക്കൊണ്ടിരിക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍, പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിങ് സംവിധാനമായ അപ്നഡോട്ട്കോ കേരളത്തിലെ വിവിധ പട്ടണങ്ങളിലെ തൊഴിലവസരങ്ങള്‍ക്കായി തങ്ങളുടെ സേവനങ്ങള്‍ വിപുലമാക്കിയിട്ടുണ്ട്.

2022 ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ 30 വരെ വിവിധ മേഖലകളിലായുള്ള വിവിധ ജോലികള്‍ക്കു വേണ്ടി 3,50,000 ഇന്‍റര്‍വ്യൂകളാണ് സ്ഥാപനം നടത്തിയിട്ടുള്ളത്.

കഴിഞ്ഞ ത്രൈമാസത്തില്‍ ഉപയോക്താക്കളുടെ കാര്യത്തില്‍ മൂന്നു മടങ്ങ് വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് അപ്ന ചൂണ്ടിക്കാട്ടുന്നു. 2022 ല്‍ കേരളത്തില്‍ നിന്ന് 1,98,000 പുതിയ ഉപയോക്താക്കളെ കൂട്ടിച്ചേര്‍ത്ത അപ്ന കേരളത്തില്‍ നിന്നുള്ള രണ്ടര ലക്ഷത്തിലേറെ പ്രൊഫഷണലുകളുടെ ഏറ്റവും പ്രിയപ്പെട്ട നെറ്റ് വര്‍ക്ക് ആയി തുടരുകയാണ്.

പ്രൊഫഷണലുകള്‍ക്ക് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള തികച്ചും പ്രാദേശികമായ അവസരങ്ങള്‍ ലഭ്യമാക്കുന്നതു ലക്ഷ്യമിടുന്ന അപ്ന ഓരോ മാസവും 90,000 തൊഴില്‍ അഭിമുഖങ്ങളാണ് ലഭ്യമാക്കുന്നത്.

വിവിധ മേഖലകളിലെ തൊഴില്‍ദായകര്‍ സജീവമായി ജീവനക്കാരെ നിയോഗിക്കുന്ന കേരളം തൊഴില്‍ അന്വേഷകരുടെ പ്രിയപ്പെട്ട കേന്ദ്രമായി ഉയര്‍ന്നിട്ടുണ്ട്. ആകെ അഭിമുഖങ്ങളുടെ 61 ശതമാനവും കൊച്ചിയിലാണ്. തിരുവനന്തപുരം, കണ്ണൂര്‍, മലപ്പുറം എന്നിവയാണ് അതിനു പിന്നിലുള്ളത്.

പ്രമുഖ ഇന്‍ഫ്ലൂവന്‍സര്‍മാരുമായി സഹകരിച്ച്‌ അപ്ന കേരളത്തില്‍ വ്യത്യസ്തമായ മാര്‍ഗവും സ്വീകരിച്ചിട്ടുണ്ട്. ചട്ടമ്ബീസ്, അണ്‍ബോക്സിങ് ഡ്യൂഡ്, അനുരാഗ് ടോക്സ്, അവി വ്ലോഗ്സ്, കാര്‍ത്തിക് സൂര്യ, മീനാക്ഷി അനൂപ്, മീര അനില്‍ തുടങ്ങിയവര്‍ അടക്കമുള്ളവരാണ് കേരളം വീണ്ടും തൊഴിലിടങ്ങളിലേക്കു മടങ്ങുന്നതിനിടെ അപ്നയുമായി സഹകരിക്കുന്നത്.

32 ദശലക്ഷത്തിലേറെ സബ്സ്ക്രൈബര്‍മാരുമായി കേരളത്തിന്‍റെ മാറ്റത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ഈ ഇന്‍ഫ്ലുവന്‍സര്‍മാര്‍ മാറുകയും കേരളത്തില്‍ അവസരങ്ങള്‍ തേടാന്‍ സഹായിക്കുകയും ചെയ്യുകയാണ്.

രണ്ടു വര്‍ഷത്തെ പ്രശ്നങ്ങള്‍ക്കു ശേഷം ജീവനക്കാരെ നിയോഗിക്കുന്ന കാര്യത്തില്‍ ശ്രദ്ധേയമായ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ബിസിനസ് ഡെവലപ്മെന്‍റ്, ഡെലിവറി ജോലികള്‍, ടെലി കോളര്‍മാര്‍, ബിപിഒ, സെയില്‍സ് (ഫീല്‍ഡ് ജോലി), അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് അസിസ്റ്റന്‍റുമാര്‍, കൗണ്‍സിലര്‍മാര്‍, മാര്‍ക്കറ്റിങ്, അക്കൗണ്ട്സ്, ഫിനാന്‍സ്, ഡ്രൈവര്‍മാര്‍, ബാക്ക് ഓഫിസ് തുടങ്ങിയ വിവിധ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ വര്‍ധിച്ചു വരുന്ന തൊഴിലവസരങ്ങളുടെ കാര്യത്തില്‍കേരളം പ്രമുഖമായ ഒരു ഹബ് ആണെന്ന് അപ്നഡോട്ട്കോ ചീഫ് ബിസിനസ് ഓഫിസര്‍ മനാസ് സിങ് പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി മറ്റു പട്ടണങ്ങള്‍ക്കൊപ്പം കൊച്ചി ദശലക്ഷക്കണക്കിനു പ്രൊഫഷണലുകളുടെ പ്രതീക്ഷകള്‍ സാധ്യമാക്കുന്ന വിധത്തില്‍ വന്‍ വളര്‍ച്ചയാണ് പ്രകടിപ്പിക്കുന്നത്.

വരും മാസങ്ങളില്‍ കൂടുതല്‍ വളര്‍ച്ച സാധ്യമാക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാവും തങ്ങള്‍ തുടരുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയിരക്കണക്കിനു ഉപയോക്താക്കള്‍ക്ക് താല്‍പര്യമുള്ള തൊഴില്‍ കണ്ടെത്തുന്നതിന് സഹായകമായ പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിങ് സംവിധാനങ്ങളാണ് അപ്ന ലഭ്യമാക്കുന്നത്. ഈ വര്‍ഷത്തിന്‍റെ ആദ്യ നാലു മാസങ്ങളില്‍ ജോലി തേടിയവരില്‍ 42 ശതമാനം 12-ാം ക്ലാസോ അതില്‍ താഴെയോ വിദ്യാഭ്യാസമുള്ളവരാണ്.

34 ശതമാനം പേര്‍ ബിരുദധാരികളും പത്തു ശതമാനം പേര്‍ ബിരുദാനന്തര ബിരുദധാരികളുമാണ്. ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും പുറമെ ഡിപ്ലോമ ഐടിഐ യോഗയതയുള്ളവര്‍ക്കും അപ്ന സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യയിലെ 70-ല്‍ ഏറെ നഗരങ്ങളിലായി 22 ദശലക്ഷത്തിളേറെ ഉപയോക്താക്കളാണ് നിലവില്‍ അപ്നയ്ക്കുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group