ബെംഗളൂരു: ശുചിത്വം പാലിക്കാത്തതിന് ബിബിഎംപിയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ബേക്കറി ഉടമകളില്‍ നിന്ന് പണം തട്ടുന്ന യൂട്യൂബർ പോലീസ് പിടിയിലായി.ബൊമ്മനഹള്ളിയിലെ യൂട്യൂബർ ഷാഫി ആണ് പിടിയിലായത് . ഇയാള്‍ അൻപതോളം ബേക്കറി ഉടമകളെ ഭീഷണിപ്പെടുത്തിയതായാണ് കേസ് . ഇവർ ശുചിത്വവും ശുചിത്വവും പാലിക്കുന്നില്ലെന്നും ബിബിഎംപിയില്‍ പരാതി നല്‍കുമെന്നും അവരുടെ ട്രേഡ് ലൈസൻസ് റദ്ദാക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
പ്രജാപര യൂട്യൂബ് ചാനല്‍ നടത്തുന്ന ഷാഫി ഹുളിമാവ് അക്ഷയ് നഗറിലെ ഡിഎല്‍എഫ് അപ്പാർട്ട്‌മെൻ്റ് സമുച്ചയത്തിന് സമീപം രമേഷ് നടത്തുന്ന ബേക്കറിയിലെത്തി 10,000 രൂപ ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടർന്ന് ഹുളിമാവ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയെ അറസ്റ്റ് ചെയ്തത്.
റിക്ലൈനര്‍ സീറ്റില്‍ കിടക്കും, പുതപ്പിനുള്ളില്‍ ക്യാമറ; തമിഴ് റോക്കേഴ്‌സ് വ്യാജപതിപ്പ് ചിത്രീകരിക്കുന്നതിങ്ങനെ
പുതിയ സിനിമകളുടെ വ്യാജ പതിപ്പ് ചിത്രീകരിക്കാനായി തമിഴ് റോക്കേഴ്‌സ് നടത്തുന്നത് അതിവിദഗ്ധമായ മുന്നൊരുക്കങ്ങളെന്ന് റിപ്പോര്‍ട്ട്.റിലീസ് ദിവസം തന്നെയാണ് തമിഴ് റോക്കേഴ്‌സ് സംഘാംഗങ്ങള്‍ തിയേറ്ററിലെത്തി സിനിമ പകര്‍ത്തുന്നത്. സിനിമ പകര്‍ത്താനായി തിയേറ്ററിലെ റിക്ലൈനര്‍ സീറ്റുകളാണ് ഉപയോഗിക്കുന്നത്. തിയേറ്ററില്‍ കിടന്ന് കൊണ്ട് സിനിമ കാണാന്‍ സഹായിക്കുന്ന സീറ്റുകളാണ് ഇവ.ഇത്തരം റിക്ലൈനര്‍ സീറ്റുകളുള്ള തിയേറ്ററുകളാണ് ഇതിനായി സംഘങ്ങള്‍ തിരഞ്ഞെടുക്കുക. സീറ്റില്‍ കിടന്ന് പുതപ്പ് കൊണ്ട് ഫോണ്‍ മറച്ചാണ് സിനിമ ചിത്രീകരിക്കുക.
പുതപ്പിനിടയില്‍ ക്യാമറ കാണാന്‍ വേണ്ടി മാത്രം ചെറിയ ദ്വാരമുണ്ടാകും. സിനിമ ഷൂട്ട് ചെയ്യുന്നത് മറ്റുള്ളവര്‍ കാണാതിരിക്കാനും ചുറ്റുമുളളവര്‍ക്ക് സംശയം തോന്നാതിരിക്കാനും വേണ്ട മുന്നൊരുക്കങ്ങളും സംഘം നടത്തും.ഇതിനായി തൊട്ടടുത്ത സീറ്റുകളില്‍ എല്ലാം തമിഴ് റോക്കേഴ്‌സ് സംഘത്തില്‍പ്പെട്ടവരായിരിക്കും ബുക്ക് ചെയ്തിട്ടുണ്ടാകുക. ഇത്തരത്തില്‍ അഞ്ച് സീറ്റുകള്‍ വരെ സംഘാംഗങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ടാകും എന്നാണ് വിവരം. പലപ്പോഴും തിയേറ്ററിന്റെ മധ്യഭാഗത്തായിരിക്കും ഇവര്‍ ഇരിപ്പുറപ്പിക്കുക.
മികച്ച ക്വാളിറ്റിക്കായി ഐഫോണ്‍ ആണ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. സിനിമ ചിത്രീകരിച്ച ശേഷം സബ്‌ടൈറ്റില്‍ തയ്യാറാക്കിയാണ് വെബ്‌സൈറ്റുകളിലേക്ക് നല്‍കുക.ഇതിനായി ബെംഗളൂരുവില്‍ ഒരു മുറിയും ഇവര്‍ക്കുണ്ട്. കഴിഞ്ഞ ദിവസമാണ് ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിന് തമിഴ് റോക്കേഴ്‌സിന്റെ രണ്ട് പേര്‍ പിടിയിലായത്. ഇവര്‍ 33 സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട് എന്നാണ് വിവരം. മലയാളം കൂടാതെ തമിഴ്, കന്നഡ ചിത്രങ്ങളും ഇവര്‍ തിയേറ്ററിലിരുന്നു ചിത്രീകരിച്ച് വ്യാജ പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം തിയേറ്റര്‍ ഉടമകളുടെ സഹായം ഇവര്‍ക്ക് ലഭിച്ചതായി കണ്ടെത്താനായിട്ടില്ല. തമിഴ്‌നാട് സത്യമംഗലം സ്വദേശികളായ കുമരേശ്, പ്രവീണ്‍ കുമാര്‍ എന്നിവരെ കൊച്ചി സൈബര്‍ പൊലീസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ബെംഗളൂരുവില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. അജയന്റെ രണ്ടാം മോഷണം നിര്‍മ്മാതാക്കളുടെ പരാതിയില്‍ ആയിരുന്നു നടപടി.കഴിഞ്ഞ ദിവസം റിലീസ് ചെയ്ത രജനീകാന്ത് ചിത്രം വേട്ടയ്യന്‍ ഷൂട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് പൊലീസ് ഇവരെ പിടികൂടിയത്.
കോയമ്ബത്തൂര്‍ എസ്‌ആര്‍കെ തിയേറ്ററില്‍ വച്ചാണ് എആര്‍എം സിനിമ റെക്കോര്‍ഡ് ചെയ്തത് എന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്. തമിഴ് റോക്കേഴ്സിനെ കൂടാതെ വണ്‍ തമിഴ് എംവി എന്നീ വെബ്‌സെറ്റ് വഴിയും ഇവര്‍ സിനിമ പ്രചരിപ്പിക്കാറുണ്ട്. സംഘത്തില്‍പ്പെട്ട ഒരാളെ കൂടി പിടികൂടാനുണ്ട് എന്നാണ് വിവരം.