Home Featured മുൻ ജന്മ ബന്ധമുണ്ടെന്ന് പറഞ്ഞ് വിദേശ വനിതയെ ബലാത്സംഘം ചെയ്തു :യോഗ ഗുരു അറസ്റ്റിൽ

മുൻ ജന്മ ബന്ധമുണ്ടെന്ന് പറഞ്ഞ് വിദേശ വനിതയെ ബലാത്സംഘം ചെയ്തു :യോഗ ഗുരു അറസ്റ്റിൽ

പരസ്പരം മുജ്ജന്മ ബന്ധമുണ്ടെന്ന് പറഞ്ഞ് വിദേശ വനിതയെ ബലാത്സംഗത്തിനിരയാക്കിയ യോഗ ഗുരു അറസ്റ്റിലായി.പ്രദീപ് ഉള്ളാള്‍ എന്നയാളെയാണ് ചിക്കമഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കു കീഴില്‍ ഓണ്‍ലൈൻ യോഗ അഭ്യസിച്ചിരുന്നു കാലിഫോർണിയയില്‍ താമസിക്കുന്ന യുവതി. 2020ല്‍ ഒരു സുഹൃത്താണ് പ്രദീപ് ഉള്ളാളിനെ പരിചയപ്പെടുത്തിയത്. 2021ലും 2022ലും ചിക്കമംഗളൂരു മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലേക്ക് തന്നെ വിളിച്ച്‌ വരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി.

മുജ്ജന്മ ബന്ധം പറഞ്ഞാണ് ലൈംഗികമായി ആക്രമിച്ചത്. 2022 ഫെബ്രുവരിയില്‍ ഇവിടെ പത്ത് ദിവസം താമസിച്ചിരുന്നു. ഈ കാലയളവില്‍ അയാള്‍ അഞ്ചോ ആറോ തവണ ബലാത്സംഗം ചെയ്തു. 2022 ജൂലൈയില്‍ ഞാൻ 21 ദിവസം താമസിക്കാനെത്തിയിരുന്നു. അന്നും ബലാത്സംഗത്തിനിരയാക്കി. ഗർഭഛിദ്രവും നടത്തേണ്ടിവന്നെന്നും പരാതിയില്‍ പറയുന്നു.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങള്‍ മറ്റൊരു ദുരന്തമായി മാറിയേക്കാം; മുന്നറിയിപ്പ് നല്‍കി ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങള്‍ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി ഐസർ മൊഹാലിയിലെ ഗവേഷകർ.,ഉരുള്‍പൊട്ടലിൻ്റെ പ്രഭവ സ്ഥാനത്ത് വലിയ പാറകള്‍ ഇളകി നില്‍പ്പുണ്ടെന്നും മണ്ണാകട്ടെ ഉറച്ചിട്ടുമില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. അതേസമയം വെള്ളരിമലയില്‍ അതിശക്തമായ മഴപെയ്താല്‍, ഇതെല്ലാം താഴേക്ക് വീണ്ടും കുത്തിയൊലിക്കാമെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.തുലാമഴ അതിശക്തമായി പെയ്താല്‍ ഇളകി നില്‍ക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കില്‍ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ പഠനത്തിലുള്ളത്. മഴ കനത്താല്‍ മറ്റൊരു ഉരുള്‍പൊട്ടലുണ്ടായേക്കാമെന്നും ഐസർ മൊഹാലിയുടെ പഠന റിപ്പോർട്ടില്‍ പറയുന്നു.പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി ഇക്കഴിഞ്ഞ ഉരുള്‍ പൊട്ടലില്‍ തെളിഞ്ഞുവന്നൊരു വീതി കുറഞ്ഞ പാറയിടുക്കുണ്ട്. കുത്തിയൊലിച്ചെത്തിയ ഉരുള്‍ ഇവിടെ വന്ന് അടിയാം. ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരമാണ്, ഇത്തരം ഇടുക്കില്‍ ഉരുള്‍ അടിയുന്നത്.

നിമിഷ നേരം കൊണ്ട് മർദം താങ്ങാതെ ഇവിടെ അണക്കെട്ട് പൊട്ടുംപോലെ സംഭവിക്കാം എന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിൻ്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫ്ക്‌ട് , അഥവാ അണക്കെട്ട് പ്രതിഭാസമെന്നാണ് ദുരന്തഭൂമി സന്ദർശിച്ചു പഠിച്ച വിദഗ്ധരെല്ലാം വിലയിരുത്തിയത്. ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയില്‍ അടിഞ്ഞുകൂടി വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫ്കട് എന്ന് വിളിക്കുന്നത്.

തുലാമഴ പടിവാതില്‍ക്കല്‍ നില്‍ക്കെ, പെരുമഴ പെയ്താല്‍, ഇതെല്ലാം പ്രതീക്ഷിക്കാമെന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്. അതേസമയം മതിയായ മുൻകരുതല്‍ എടുക്കണമെന്നും ഐസർ മൊഹാലിയിലെ ഗവേഷകരുടെ റിപ്പോർട്ടില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group