Home Featured ബംഗളൂരു:യെത്തിനഹോളെ കുടിവെള്ള പദ്ധതി: ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു

ബംഗളൂരു:യെത്തിനഹോളെ കുടിവെള്ള പദ്ധതി: ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു

ബംഗളൂരു: യെത്തിനഹോളെ സംയോജിത കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച ഹാസനിലെ സകലേഷ്പുർ ബികെരെ ദൊഡ്ഡനഗറിലെ പമ്ബ് ഹൗസില്‍ നടന്ന ചടങ്ങില്‍ ആഘോഷപൂർവമായിരുന്നു ഉദ്ഘാടനം.അല്‍മാട്ടി അണക്കെട്ട് തുറന്നതിന് ശേഷമുള്ള കർണാടകയുടെ ചരിത്രപരമായ മറ്റൊരു ജല പദ്ധതിയാണ് യത്തിനഹോളയെന്ന് ചടങ്ങില്‍ പങ്കെടുത്ത ഉപമുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു.

കോലാർ, ചിക്കബല്ലാപുര, ബംഗളൂരു റൂറല്‍, രാമനഗര, തുമകുരു, ഹാസൻ, ചിക്കമഗളൂരു ജില്ലകളിലെ 27 താലൂക്കുകളിലും 56 നിയോജക മണ്ഡലങ്ങളിലുമായി കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. 23,251 കോടി ചെലവഴിച്ചാണ് ഒന്നാം ഘട്ട പദ്ധതി നടപ്പാക്കിയത്. 6657 ഗ്രാമങ്ങളിലേക്ക് ഇതുവഴി കുടിവെള്ളമെത്തും. സകലേഷ് പുരയിലെ യത്തിനഹോളെ, കാടുമനെ ഹോളെ, കേരി ഹോളെ, ഹൊങഡ ഹള്ള എന്നിവിടങ്ങളില്‍ ലഭിക്കുന്ന മഴവെള്ളം ശേഖരിച്ച്‌ 24.01 ടി.എം.സി ഘനയടി ജലം വീതം പദ്ധതിപ്രദേശങ്ങളിലേക്ക് തുറന്നുവിടും.

2027 മാർച്ച്‌ 31ഓടെ പദ്ധതി പൂർത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രിമാരായ ബി. രാജണ്ണ, എം.ബി. പാട്ടീല്‍, ജി. പരമേശ്വര, കെ.ജെ. ജോർജ്, അഞ്ച് താലൂക്കുകളിലെ എം.എല്‍.എമാർ, മറ്റ് ജനപ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു. വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു

സുനിത വില്യംസിനെ ബഹിരാകാശത്ത് ഉപേക്ഷിച്ച്‌ സ്റ്റാര്‍ലൈനര്‍; പേടകം മടക്കയാത്ര തുടങ്ങി

നാസയുടെ ദൗത്യത്തിനായി എത്തിയ സുനിതാ വില്യംസിനേയും ബുച്ച്‌ വില്‍മോറിനേയും തിരികെ എത്തിക്കാനാകാതെ ബോയിങിന്റെ ബഹിരാകാശ പേടകം സ്റ്റാര്‍ലൈനര്‍ മടക്കയാത്ര തുടങ്ങി.ഇന്ത്യൻ സമയം പുലർച്ചെ 3.35നാണ് പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്.9.30ഓടെ പേടകം ഭൂമിയില്‍ ഇറക്കാനാണ് നാസയുടെ ശ്രമം.ചെറിയൊരു ദൗത്യവുമായാണ് സുനിത വില്യംസ്, ബുച്ച്‌ വില്‍മോര്‍ എന്നിവര്‍ ജൂണ്‍ 7ന് ബഹിരാകാശ നിലയത്തില്‍ എത്തിയത്. ജൂണ്‍13 ന് മടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ വിക്ഷേപണ സമയത്ത് തന്നെ പേടകത്തിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ വില്ലനായി.

ആദ്യം താപനില നിയന്ത്രിക്കുന്ന സംവിധാനത്തിലെ ഹീലിയം ചോര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ദിശ നിയന്ത്രിക്കുന്നതിനുള്ള 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണത്തില്‍ തകരാര്‍ കണ്ടെത്തി. ഇതോടെ യാത്രികര്‍ ബഹിരാകാശ നിലയത്തില്‍ കുടുങ്ങി.അന്ന് മുതല്‍ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമമാണ് നടന്നിരുന്നത്. കേടായ ത്രസ്റ്ററുകളില്‍ നാലെണ്ണത്തിന്റെ തകരാര്‍ പരിഹരിച്ചതായി ബോയിങ് പ്രഖ്യാപിച്ചു.

എന്നാല്‍ നാസ ഇതില്‍ തൃപ്തരായില്ല. പൂര്‍ണ്ണമായും സാങ്കേതിക തകരാര്‍ പരിഹരിക്കാത്ത സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ഭൂമിയിലേക്കുള്ള പ്രവേശനം പരാജയപ്പെട്ടാല്‍ 96 മണിക്കൂര്‍ നേരത്തേക്ക് മാത്രമുള്ള ഓക്‌സിജനുമായി യാത്രികര്‍ കുടുങ്ങി പോകും. അതോടൊപ്പം പേടകത്തിലെ താപകവചം പരാജയപ്പെടാനും സാധ്യതയുണ്ട്.

ഇത് പേടകത്തിനുള്ളിലെ താപനില വലിയ രീതിയില്‍ വര്‍ദ്ധിക്കാന്‍ കാരണമാകും. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് സ്റ്റാര്‍ലൈനര്‍ ഓഴിവാക്കി മറ്റ് വഴികള്‍ സ്വീകരിക്കാന്‍ നാസ തീരുമാനിച്ചു.ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ ക്രൂ- 9 മിഷന്റെ ഡ്രാഗണ്‍ സ്‌പെയ്‌സ് ക്രാഫ്റ്റില്‍ ഇരുവരേയും തിരികെയെത്തിക്കാനാണ് നിലവിലെ തീരുമാനം. എന്നാല്‍ ഈ ദൗത്യം അടുത്തവര്‍ഷം ഫെബ്രുവരിയിലെ നടക്കൂ. ഇതോടെ ഏഴ് ദിവസത്തേക്ക് മാത്രം നിശ്ചയിച്ച ദൗത്യം എട്ടു മാസത്തോളം നീളുന്ന സ്ഥിതിയാണ്. സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി തിരിച്ചെത്തിക്കുക ബോയിങിനും ഏറെ പ്രാധാന്യമുള്ള ദൗത്യമാണ്. അല്ലെങ്കില്‍ ബഹിരാകാശ രംഗത്തെ കമ്ബനിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നായി പരാജയം മാറും.

You may also like

error: Content is protected !!
Join Our WhatsApp Group