ബംഗളുരു: കഴിഞ്ഞ ലോക്ക്ഡൗണിന് യാത്രക്കാർ ഇല്ല എന്ന കാരണം പറഞ്ഞു സർവിസ് നിർത്തിവെച്ച കോവിഡ് സ്പെഷ്യൽ ട്രെയിൻ ആയ യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസ് 23 മുതൽ സർവീസ് പുനരാരംഭിക്കുന്നു. യശ്വന്ത്പൂരത്തു നിന്ന് എല്ലാ ദിവസവും കണ്ണൂരിലേക് സർവീസ് നടത്തുന്ന യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസ് നിർത്തിവെച്ചത് യാത്രക്കാർക്ക് ഒരുപാട് ബുദ്ദിമുട്ട് ഉണ്ടാക്കിയിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നും ബാംഗളുരുവിലേക്കുള്ള ഏക ട്രെയിൻ ആണ് ഇത്.
യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസ് നിർത്തിവെച്ചത് മൂലം യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് അധികാര കേന്ദ്രങ്ങളിലേക്ക് എത്തുന്നതിനു വേണ്ടി “ബാംഗ്ലൂർ മലയാളി ന്യൂസ്” നിരന്തരം വാർത്ത ആക്കിയിരുന്നു. അവസാനം ബാംഗ്ലൂർ മലയാളി ന്യൂസിന്റെ ശ്രമം വിജയം കണ്ടിരിക്കുകയാണ്.
ട്രെയിൻ വിവങ്ങൾ താഴെ വായിക്കാം