നഗരത്തിലെ തിരക്കേറിയ യെശ്വന്തപുര റെയിൽവേസ്റ്റേഷൻ 377 കോടി രൂപ ചെലവിൽ ലോകനിലവാരത്തിലേക്ക് വികസിപ്പിച്ച് വരുകയാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ റൂഫ് പ്ലാസ, കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം, പ്രാദേശിക ഉത്പന്നങ്ങളുടെ വിൽപ്പനശാലകൾ എന്നിവയുണ്ടാകും.സ്റ്റേഷന്റെ ഇരുവശങ്ങളിലും പ്രവേശന കവാടവും റൂഫ് പ്ലാസയുമുണ്ടാകും. യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ രീതിയിൽ കാത്തിരിക്കാനും പ്രാദേശിക ഉത്പന്നങ്ങൾ വിൽക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള സൗകര്യവുമുണ്ടാകും.
രാജ്യത്തെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ യെശ്വന്തപുരയിൽ ബെംഗളൂരു സിറ്റി സ്റ്റേഷനിൽനിന്നും ഹാസൻ, തുമകൂരു, ഹുബ്ബള്ളി – ധാർവാഡ്, ഡൽഹി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം തീവണ്ടികളെത്താറുണ്ടെന്നും മന്ത്രി പറഞ്ഞു. കന്റോൺമെന്റിനും വൈറ്റ്ഫീൽഡിനുമിടയിൽ നവീകരണ പ്രവർത്തനങ്ങൾ മികച്ചരീതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡല്‍ഹിയില്‍ വീണ്ടും മോശം വായു നിലവാരം
ശൈത്യകാലത്തിലൂടെ കടന്നുപോകുന്ന ഡല്‍ഹിയില്‍ വായു നിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇൻഡക്സ്) ഇന്നലെ വീണ്ടും ഗുരുതര വിഭാഗത്തിലേക്ക് കടന്നു.സൂചിക അശോക് വിഹാറില്‍ 455ഉം,ദ്വാരക സെക്ടറില്‍ 402ഉം രേഖപ്പെടുത്തി. പുലര്‍ച്ചെ കനത്ത പുകമഞ്ഞാണ്. ഇതുകാരണം രാജ്യാന്തര വിമാനത്താവള മേഖലയില്‍ ഇന്നലെ കാഴ്ച്ചാപരിധി 800 മീറ്ററായി കുറഞ്ഞു. ആരോഗ്യത്തിന് ഹാനികരമായ അന്തരീക്ഷത്തിലെ സൂക്ഷ്മ കണികകള്‍ നിയന്ത്രിക്കാൻ സ്മോഗ് ഗണുകള്‍ ഉപയോഗിച്ച് വെള്ളം തളിക്കുന്നത് ഊര്‍ജ്ജിതമാക്കി.