Home Featured മഴ: ബെംഗളൂരുവിൽ യെല്ലോ അലേർട്

മഴ: ബെംഗളൂരുവിൽ യെല്ലോ അലേർട്

ബെംഗളൂരു : ശക്തമായ മഴയ്ക്ക്സാധ്യതയുള്ളതിനാൽ ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വെള്ളിയാഴ്ചവരെ മഞ്ഞ മുന്നറിയിപ്പ് നൽകി. ബെംഗളൂരുവിന് പുറമേ ബെംഗളൂരു റൂറൽ, ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ചാമരാജനഗർ, ചിക്കമഗളൂരു, ചിത്രദുർഗ, ദാവണഗെരെ, കുടക്, കോലാർ, രാമനഗര തുടങ്ങിയ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഞ്ഞ മുന്നറിയിപ്പ് നൽകിയത്.കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബെംഗളൂരുവിൽ ശക്തമായ മഴയാണ് ലഭിച്ചത്. ബുധനാഴ്ച മഴയ്ക്ക് ശമനമുണ്ടായിരുന്നെങ്കിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മഴ പെയ്യുമെന്നാണ് പ്രവചനം.

ഇത്തവണ മൺസൂൺ മഴ കുറവായിരുന്നെങ്കിലും കഴിഞ്ഞ ഒരുമാസത്തിനിടെ ആവശ്യത്തിന് മഴ ലഭിച്ചത് ആശ്വാസമായിട്ടുണ്ട്. ഒക്ടോബർ ഒന്നുമുതൽ നവംബർ ഏഴ് രാത്രി 8.30 വരെ ബെംഗളൂരുവിൽ 197.2 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. മുൻവർഷങ്ങളിൽ ഇക്കാലയളവിൽ ശരാശരി 175 മില്ലീ മീറ്റർ മഴയാണ് ലഭിച്ചിരുന്നത്.

അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചു’: പന്തീരാങ്കാവ് യു എ പി എ കേസ് പ്രതി അലന്‍ ശുഐബിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പന്തീരാങ്കാവ് യു എ പി എ കേസ് പ്രതി അലന്‍ ശുഐബിനെ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ച്‌ അവശനിലയില്‍ ഫ് ളാറ്റില്‍ കാണപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ അലന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അലന്‍ അപകടനില തരണം ചെയ്തതായിആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.തന്നെ തീവ്രവാദിയാക്കാന്‍ ഭരണകൂടം ശ്രമിച്ചു എന്നും എസ് എഫ് ഐ ആണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നും ഉള്ള കുറിപ്പ് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

കൊച്ചിയിലെ ഫ് ളാറ്റില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും അലന്‍ സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു

You may also like

error: Content is protected !!
Join Our WhatsApp Group