Home Featured ബംഗളൂരുവില്‍ യെല്ലോ അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

ബംഗളൂരുവില്‍ യെല്ലോ അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

ബംഗളൂരു: നഗരത്തില്‍ നാലുദിവസത്തേക്ക് യെല്ലോ അലര്‍ട്ട്. കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ബംഗളൂരു നഗരത്തിനുപുറമെ, ബംഗളൂരു റൂറല്‍, മാണ്ഡ്യ, ചിക്കബല്ലാപുര, കോലാര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ബംഗളൂരുവില്‍ ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി വേനല്‍മഴ ലഭിക്കുന്നുണ്ട്. മഴ കനത്തതിനെത്തുടര്‍ന്ന് അടിപ്പാതയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി വിജയവാഡ സ്വദേശിനിയായ സോഫ്റ്റ് വെയര്‍ എൻജിനീയര്‍ മരിച്ചിരുന്നു.

നമ്മുടെ പേരില്‍ മറ്റൊരു ഫോണ്‍ കണക്‌ഷനോ; മുന്നറിയിപ്പുമായി പൊലീസ്

നമ്മളറിയാതെ നമ്മുടെ പേരില്‍ മറ്റാരെങ്കിലും മൊബൈല്‍ ഫോണ്‍ കണക്‌ഷൻ എടുത്തിട്ടുണ്ടോയെന്നറിയാൻ കേന്ദ്ര ടെലികോം വകുപ്പിന്‍റെ ‘സഞ്ചാര്‍ സാഥി’ എന്ന പുതിയ പോര്‍ട്ടല്‍.ഈ സംവിധാനത്തിലൂടെ വ്യാജകണക്‌ഷനുകള്‍ നീക്കം ചെയ്യാനും സാധിക്കും. ഈ സംവിധാനം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന ഉപദേശമാണ് കേരള പൊലീസും നല്‍കുന്നത്. തങ്ങളുടെ ആധാര്‍ നമ്ബര്‍ ഉപയോഗിച്ച്‌ വ്യാജ കണക്ഷനുകളുണ്ടാക്കി ഉപയോഗിക്കുന്നെന്ന പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഈ സംവിധാനം ഉപയോഗിച്ച്‌ വ്യാജനെ പിടികൂടാനുള്ള ഉപദേശം കേരള പൊലീസ് നല്‍കുന്നത്.

sancharsaathi.gov.in എന്ന വെബ്സൈറ്റില്‍ ‘നോ യുവര്‍ മൊബൈല്‍ കണക‍്ഷൻസ്’ എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. മൊബൈല്‍ നമ്ബറും അതിലേക്ക് വരുന്ന ഒ.ടി.പി നമ്ബറും നല്‍കുന്നതോടെ അതേ കെ.വൈ.സി രേഖകള്‍ ഉപയോഗിച്ച്‌ എടുത്ത മറ്റ് ഫോണ്‍ കണ‍ക‍്ഷനുണ്ടെങ്കില്‍ അവ ഏതൊക്കെയാണ് ആ നമ്ബറുകളെന്ന് കാണാനും സാധിക്കും. അതില്‍ നമ്മള്‍ ഉപയോഗിക്കാത്ത നമ്ബറുണ്ടെങ്കില്‍ ‘നോട്ട് മൈ നമ്ബര്‍ (not my number)’ എന്ന് കൊടുത്താലുടൻ ടെലികോം കമ്ബനികള്‍ ആ സിം കാര്‍ഡിനെക്കുറിച്ച്‌ സൂക്ഷ്മ പരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കും.

തുടര്‍ന്ന് ആ നമ്ബറുകള്‍ ബ്ലോക്കാക്കുകയും ചെയ്യും.ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന ‘ഇൻസ്റ്റന്‍റ് ലോണ്‍’ ആപ് തട്ടിപ്പില്‍ കുടുങ്ങരുതെന്ന മുന്നറിയിപ്പും പൊലീസ് നല്‍കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടക്കുന്നത്. ‘ഇൻസ്റ്റന്‍റ് ലോണ്‍’ സംവിധാനത്തില്‍ പറഞ്ഞ മൊബൈല്‍ ആപ്ലിക്കേഷൻ ഇൻസ്റ്റാള്‍ ചെയ്യുന്നതോടെയാണ് ഈ തട്ടിപ്പില്‍ വീഴുക. ഭീമമായ പലിശ നല്‍കേണ്ടി വരുമെന്നത് മാത്രമല്ല ഫോണിലെ സ്വകാര്യവിവരങ്ങള്‍ കൂടി കൈക്കലാക്കുന്ന തരത്തിലുള്ള തട്ടിപ്പാണിതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ആപ്പ് ഇൻസ്റ്റാള്‍ ആകണമെങ്കില്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ എല്ലാത്തരത്തിലും കൈകാര്യം ചെയ്യാനുള്ള അക്സസ് അവര്‍ക്ക് നല്‍കേണ്ടി വരും. ഇത്തരത്തില്‍ ഫോണിലെ വിവരങ്ങള്‍ കൈവശപ്പെടുത്തുന്ന തട്ടിപ്പുകാര്‍ പലരീതിയിലുള്ള ചൂഷണത്തിന് നമ്മെ വിധേയമാക്കാനുള്ള സാഹചര്യമാണ് ഇതിലൂടെയുണ്ടാകുകയെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group