യെലഹങ്കയില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തിലേക്കുള്ള റെയില്‍വേ ലൈൻ ഇരട്ടിപ്പിക്കും.നഗരത്തിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കാനാണിതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.നഗരത്തിലെ പ്രധാന റെയില്‍വേ നിർമാണ ജോലികള്‍ പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ കണക്ടിവിറ്റി മെച്ചപ്പെടുത്താനും മേഖലയിലെ യാത്രക്കാരുടെ തിരക്ക് കുറക്കാനും പാത ഇരട്ടിപ്പിക്കലിലൂടെ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബംഗളൂരു വിമാനത്താവള അധികൃതരുമായി ചേർന്ന് റെയില്‍വേ സ്റ്റേഷനില്‍ വിമാനത്താവളത്തിലേക്കുള്ള അറൈവല്‍ ഡിപ്പാർച്ചർ പാതകള്‍ നിർമിക്കാനും പദ്ധതിയുണ്ട്. കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാനും അദ്ദേഹം നിർദേശം നല്‍കി. അമൃത് ഭാരത് ട്രെയിനുകളുടെ നവീകരിച്ച പതിപ്പ് ഇവിടെ പുറത്തിറക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം പദ്ധതിയിടുന്നതെന്ന് മന്ത്രി പറഞ്ഞു.
കോളേജ് പരിപാടിക്കെത്തിയ നടൻ ബിബിൻ ജോര്‍ജിനെ വേദിയില്‍ നിന്നിറക്കിവിട്ട് അധ്യാപകൻ
കോളേജ് മാഗസിൻ പ്രകാശനത്തിനെത്തിയ നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിനെ വേദിയില്‍ നിന്ന് അധ്യാപകൻ ഇറക്കി വിട്ടു.കോളജിലെ മാഗസിൻ പ്രകാശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. വേദിയില്‍ വെച്ച് സംസാരിക്കുന്നതിനിടെ അവിടേക്ക് എത്തിയ അധ്യാപകൻ ബിബിനോട് വേദി വിടാൻ ആവശ്യപ്പെടുകയായിരുന്നു.കോളേജില്‍ നിന്നും ക്ഷണം ലഭിച്ചതിനെ തുടർന്നാണ് ബിബിൻ ജോർജടക്കമുള്ള ഗുമസ്തൻ എന്ന പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോളേജിലെത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു.അതിനിടെ സംഭവത്തോട് പ്രതികരിച്ച് ബിബിൻ രംഗത്ത് വന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവം ആയിരുന്നു കോളേജില്‍ വെച്ച് ഉണ്ടായതെന്നും എന്നാല്‍ ആരോടും ഒരു പരിഭവവുമില്ല എന്നും അദ്ദേഹം പ്രതികരിച്ചു. സൈബർ ആക്രമണം ഭയന്നാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു