Home Featured ശിവമോഗ്ഗ വിമാനത്താവളത്തിന് തന്റെ പേര് വേണ്ട ; ആവിശ്യവുമായി യെടിയൂരപ്പാ

ശിവമോഗ്ഗ വിമാനത്താവളത്തിന് തന്റെ പേര് വേണ്ട ; ആവിശ്യവുമായി യെടിയൂരപ്പാ

ബെംഗളൂരു • ശിവമൊഗ്ഗ വിമാനത്താവളത്തിന് തന്റെ പേരിടാനുള്ള നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രി ബസവരാജ് ബൊമ്മക്ക് കത്തയച്ചു. ശിവമൊഗ്ഗ മേഖലയിലെ പ്രമുഖരായ മറ്റു നേതാക്കളുടെ പേര് പരിഗണിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് നിർദിഷ്ട വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രിയും എൽഎയുമായ യെഡിയൂരപ്പയുടെ പേരിടാൻ അനുമതി നൽകിയത് ഇതിനെതിരെ കോൺഗ്രസും ബിജെപിയിലെ ചില പ്രാദേശിക നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

മൈസൂരു ഫിലിം സിറ്റി നിർമാണം ഈ വർഷം ആരംഭിക്കും :ബസവരാജ് ബൊമ്മ

ബെംഗളൂരു: മൈസൂരു ഫിലിം സിറ്റിയുടെ നിർമാണം വർഷാവസാനത്തോടെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ . 2 വർഷത്തിനുള്ളിൽ ആദ്യ ഘട്ടത്തിന്റെ നിർമാണം പൂർത്തികരിക്കും.ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഡോ.രാജ്കുമാർ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കന്നഡ സിനിമകളുടെ നിർമാണത്തിന് സബ്സിഡി അനുവദിച്ചതോടെ ഒരു വർഷം പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതോടൊ ഗുണനിലവാരവും ഉറപ്പുവരുത്തണമെന്ന് ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group