Home Featured നിയമസഭയിലേക്ക് ഇനി തിരിച്ചുവരില്ല’; വിടവാങ്ങല്‍ പ്രസംഗവുമായി ബിഎസ് യെദിയൂരപ്പ

നിയമസഭയിലേക്ക് ഇനി തിരിച്ചുവരില്ല’; വിടവാങ്ങല്‍ പ്രസംഗവുമായി ബിഎസ് യെദിയൂരപ്പ

ബെംഗളൂരു: നിയമസഭയിലേക്ക് ഇനി തിരിച്ചു വരില്ലാ എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ. ബജറ്റ് അവതരണത്തിനിടയില്‍ കര്‍ണാടക നിയമസഭയില്‍ വെച്ച് നടത്തിയ തന്റെ വിടവാങ്ങല്‍ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലാ എന്ന് യെദിയൂരപ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തന്റെ മകന്‍ വിജയേന്ദ്ര ഇനി ശിവമോഗ ജില്ലയിലെ ശിക്കാരിപ്പൂര മണ്ഡലത്തെ നയിക്കുമെന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.’ഇത് എന്റെ അവസാനത്തെ പ്രസംഗമാണ്.

ഈ ബജറ്റ് അവതരണത്തിന് ശേഷം ഇനി ഈ വീട്ടിലേക്ക് ഞാന്‍ ഒരിക്കലും തിരിച്ചു വരില്ല. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ ഞാന്‍ മത്സരിക്കില്ല’, പ്രസംഗത്തില്‍ യെദിയൂരപ്പ പറഞ്ഞു. 1983ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.നാല് തവണ ഇദ്ദേഹം കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റിട്ടുണ്ട്. 2019ല്‍ ഏറ്റവും മികച്ച എംഎല്‍എയ്ക്കുള്ള അവാര്‍ഡും ബിഎസ് യെദിയൂരപ്പ കരസ്ഥമാക്കിയിരുന്നു. ഖനി അഴിമതിക്കേസില്‍ ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ബിജെപി വിട്ട ഇദ്ദേഹം കര്‍ണാടക ജനതാ പാര്‍ട്ടി രൂപീകരിച്ചിരുന്നു.എന്നാൽ പിന്നീട് ഇദ്ദേഹം ബിജെപിയില്‍ വീണ്ടും തിരികെയെത്തുകയായിരുന്നു.

ഒന്നാം തീയതിയിലെ ഡ്രൈ ഡേ അശാസ്ത്രീയമാണ്’; സര്‍ക്കാരിനോട് ബാര്‍ ഉടമകള്‍

തിരുവനന്തപുരം: ഒന്നാം തീയതിയിലെ ഡ്രൈ ഡേ അശാസ്ത്രീയമാണെന്നും തീരുമാനം മാറ്റണമെന്ന് സര്‍ക്കാരിനെ അറിയിച്ച്‌ ബാര്‍ ഉടമകള്‍.മദ്യനയം രുപീകരിക്കുന്നതിന് മുന്നോടിയായി മന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗത്തിലാണ് ബാര്‍ ഉടമകള്‍ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.നിലവിലുള്ള ബാര്‍ സമയം മാറ്റി രാവിലെ 8 മുതല്‍ 11 വരെയാക്കണം. ഐടി മേഖലയിലുള്ള ബാറുകളില്‍ നൈറ്റ് ലൈഫ് ഏര്‍പ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. മുന്നണിയിലും സര്‍ക്കാരിലും ആലോചിച്ച ശേഷം പറയാമെന്നായിരുന്നു മന്ത്രി എം ബി രാജേഷ് ബാര്‍ ഉടമ അസോസിയേഷനെ അറിയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group