ബെംഗളൂരു:കന്നഡ നടന്‍ കിച്ച സുദീപ് പിന്തുണ ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടാന്‍ സഹായകമാകുമെന്ന് ബിജെപി മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ.ഞങ്ങളെ പിന്തുണച്ചതിന് ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും അദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിലിയേക്കുള്ള സിനിമകതാരങ്ങളുടെ ഒഴുക്ക് പ്രതിപക്ഷ കക്ഷികളെ ഞെട്ടിപ്പിച്ചു.കന്നട ചലച്ചിത്ര താരം കിച്ച സുദീപ്, നടന്‍ ദര്‍ശന്‍ തുഗുദീപയും പാര്‍ട്ടിയുടെ ഇലക്ഷന്‍ പ്രചാരണത്തിനു ഭാഗമായി. മെയ് പത്തിനാണ് കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടിയും മാണ്ഡ്യയില്‍ നിന്നുള്ള എംപിയുമായ സുമലത അംബരീഷ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
വിഴിഞ്ഞം പദ്ധതി അദാനിക്ക് നല്‍കിയത് കോണ്‍ഗ്രസ്; രാഹുലിനെ വിമര്‍ശിച്ച് ധനമന്ത്രി
ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.മോദി- അദാനി ബന്ധം ഉയര്‍ത്തിക്കാട്ടുന്ന രാഹുലിന്‍റെ കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു വിഴിഞ്ഞം പദ്ധതി അദാനിക്ക് നല്‍കിയതെന്ന് നിര്‍മല ബംഗളൂരുവില്‍ പറഞ്ഞു.
ഒരു വശത്ത് അദാനിക്ക് പദ്ധതികള്‍ നല്‍കുകയും മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുകയും ചെയ്യുകയാണ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് എംപിമാര്‍ ശ്രമിച്ചതെന്നും ധനമന്ത്രി പറഞ്ഞു.