കര്‍ണാടക: കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമം. ശിവമോഗ്ഗയില്‍ യെദിയൂരപ്പയുടെ വീട്ടിലേക്കാണ് ദളിത് സംഘടനാ പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത്.പ്രതിഷേധക്കാര്‍ കല്ലേറും നടത്തി. ബന്ജാര എസ്ടി വിഭാഗത്തിന് പ്രത്യേക സംവരണം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം.പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി.
വീടിന് മുന്നിലെ പ്രതിഷേധ പ്രകടനത്തിനൊടുവില്‍ പ്രതിഷേധക്കാര്‍ വീടിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. യെദ്യൂരപ്പയുടെ വീടിന് നേര്‍ക്ക് കല്ലേറുമുണ്ടായി. കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
ബംഗളൂരുവില്‍ നിന്ന് വന്ന ബസ് പൊലീസ് തടഞ്ഞു, യുവാവിന്റെയും എറണാകുളത്തെ കോളേജ് വിദ്യാര്‍ത്ഥിനിയുടെയും ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
അങ്കമാലി: എം.ഡി.എം.എയുമായി ടൂറിസ്റ്റ് ബസില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനേയും യുവതിയേയും പൊലീസ് അറസ്റ്റുചെയ്തു.ഇടുക്കി പൂപ്പാറ മുരിക്കുംതോട്ടി വെള്ളാങ്ങല്‍വീട്ടില്‍ ആല്‍ബിറ്റ് (21), എറണാകുളത്ത് കോളേജില്‍ പഠിക്കുന്ന കായംകുളം കരിയിലക്കുളങ്ങര കരടംമ്ബിള്ളിവീട്ടില് അനഘ (21) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റുചെയ്തത്. ജില്ലാ പൊലീസ് മേധാവി വിവേക്കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ബംഗളുരുവില്‍നിന്ന് പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ്ബസില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍. അങ്കമാലി കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡിനുസമീപംവച്ച് പൊലീസ് വാഹനം തടത്തുനിറുത്തി പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിലും പേഴ്സില്‍ നിന്നുമായി 20.110 ഗ്രാം എം.ഡി.എo.എ കണ്ടെടുത്തു.ജില്ലാ ഡാന്‍സാഫ് ടീമിനെക്കൂടാതെ ഇന്‍സ്പെക്ടര്‍ പി.എം. ബൈജു, എസ്.ഐമാരായ പ്രദീപ്കുമാര്‍, മാര്ട്ടിന് ജോണ്‍, ദേവിക, എ.എസ്.ഐ റജിമോന്‍, സി.പി.ഒമാരായ മഹേഷ്, അജിത എന്നിവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു