Home Featured കര്‍ണാടകയില്‍ മോഡിയുടെ പരിപാടിയ്ക്ക് ബിജെപി ക്ഷണിച്ചില്ല ; ക്ഷണമുണ്ടായിരുന്ന അമിത്ഷായുടെ പരിപാടി ബഹിഷ്‌ക്കരിച്ച്‌ യെദ്യൂരപ്പ

കര്‍ണാടകയില്‍ മോഡിയുടെ പരിപാടിയ്ക്ക് ബിജെപി ക്ഷണിച്ചില്ല ; ക്ഷണമുണ്ടായിരുന്ന അമിത്ഷായുടെ പരിപാടി ബഹിഷ്‌ക്കരിച്ച്‌ യെദ്യൂരപ്പ

ബംഗലുരു: കര്‍ണാടകത്തില്‍ നടന്ന നരേന്ദ്രമോഡിയുടെ പരിപാടിയില്‍ ക്ഷണം കിട്ടാത്ത മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പ അമിത്ഷാ പങ്കെടുത്ത മറ്റൊരു പരിപാടി തള്ളി.കര്‍ണാടകയിലെ ഹൂബ്‌ളിയില്‍ വ്യാഴാഴ്ച നടന്ന പരിപാടിയില്‍ നിന്നുമാണ് യെദ്യൂരപ്പയെ ഒഴിവാക്കിയത്. സര്‍ക്കാരിന്റെ പരിപാടിയായിട്ടും യെദ്യൂരപ്പയ്ക്ക് ക്ഷണം ഉണ്ടായിരുന്നില്ല.ഹൂബ്‌ളിയിലെ റെയില്‍വേ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടന്ന ദേശീയ യുവജനോത്സവ ഉദ്ഘാടന വേദിയിലാണ് മോഡിയെത്തിയത്.

കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്‌ലോട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ യും കേന്ദ്രമന്ത്രിമാരായ പ്രഹ്‌ളാദ് ജോഷിയും അനുരാഗ് സിംഗ് ഠാക്കൂറുമായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രിമാരായ യെദ്യൂരപ്പയേയും മറ്റൊരു മുന്‍ മുഖ്യമന്ത്രി ജഗ്ദീഷ് ഷെട്ടാറിനെയും ക്ഷണിച്ചിരുന്നില്ല.പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ മോഡി മടങ്ങുകയും ചെയ്തു. അതേസമയം മാണ്ഡ്യയില്‍ അമിത്ഷാ പങ്കെടുത്ത പരിപാടിയിലേക്ക് ക്ഷണം ഉണ്ടായിട്ടും യെദ്യൂരപ്പ പരിപാടിയില്‍ പങ്കെടുക്കാതെ മുങ്ങിക്കളഞ്ഞു.

പാര്‍ട്ടി തന്നെ അവഗണിച്ചു എന്ന രീതിയിലുള്ള വാര്‍ത്ത യെദ്യൂരപ്പ തള്ളിയെങ്കിലും തനിക്ക് തനിച്ചു കരുത്തുണ്ടെന്നും രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാന്‍ ആരും നോക്കേണ്ടതില്ലെന്നും പറഞ്ഞിരുന്നു.കേന്ദ്ര യുവജനകാര്യ – കായിക മന്ത്രാലയങ്ങളും കര്‍ണാടകയും ചേര്‍ന്ന് നടത്തുന്ന ദേശീയ യുവജനോത്സവം ഹൂബ്‌ളി – ദര്‍വാദ് വേദികളിലായി ജനുവരി 16 വരെയാണ് നടക്കുന്നത്.

യുവ പ്രതിഭകളെ ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി വര്‍ഷംതോറും പരിപാടി നടത്താനാണ് കേന്ദ്രത്തിന്റെ പദ്ധതി. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഇന്ത്യയില്‍ ഉടനീളമായി 7,500 യുവജന പ്രതിഭകള്‍ പങ്കെടുക്കും. 30,000 യുവാക്കളാണ് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഹൂബ്‌ളിയില്‍ എത്തിയത്

വിദേശത്തു പോയ ഭാര്യയെ കുറിച്ച്‌ വിവരമില്ലെന്ന് ഭര്‍ത്താവ്; വീടിന് അടുത്ത് കുഴിച്ചപ്പോള്‍ ഭാര്യയുടെ അസ്ഥികൂടം

കൊച്ചി: വീടിനു സമീപം ഭാര്യയെ കൊന്ന് കുഴിച്ചിട്ടയാള്‍ ഒന്നര കൊല്ലത്തിനു ശേഷം പിടിയില്‍. എറണാകുളം എടവനക്കാടാണ് സംഭവം.ഒന്നര വര്‍ഷമായി കാണാനില്ലെന്ന് പരാതി നല്‍കിയ ഭാര്യയുടെ മൃതദേഹമാണ് വീട്ടുമുറ്റത്തു നിന്നും പുറത്തെടുത്തത്. സംഭവത്തില്‍ വാചാക്കല്‍ സജീവനാണ് പൊലീസ് പിടിയിലായത്.സജീവന്റെ ഭാര്യ രമ്യ (32) ആണ് കൊല്ലപ്പെട്ടത്. സജീവന്‍ രമ്യയെ കൊന്ന് വീട്ടിന് സമീപം കുഴിച്ചിടുകയായിരുന്നു. ഇയാള്‍ തന്നെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് സിനിമാക്കഥകളെ വെല്ലുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

രമ്യ വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും കാട്ടി സജീവന്‍ പൊലീസീല്‍ പരാതി നല്‍കിയിരുന്നു. സജീവന്‍ നല്‍കിയ മൊഴികളില്‍ തോന്നിയ വൈരുദ്ധ്യമാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്.കേസന്വേഷണത്തില്‍ സജീവന്‍ കാര്യമായ താല്‍പര്യം കാണിക്കാതിരുന്നതും മൊഴികളിലെ വൈരുദ്ധ്യവും ശ്രദ്ധിച്ച പൊലീസ് സജീവനെ നിരീക്ഷിച്ചു വരികയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സജീവന്‍ ഭാര്യയെ കൊന്ന് കുഴിച്ചിട്ടതായി സമ്മതിച്ചു.

ഞാറയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ കാര്‍പോര്‍ച്ചിനോടു ചേര്‍ന്നുള്ള സ്ഥലത്തു കുഴിച്ചു നടത്തിയ പരിശോധനയില്‍ അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തി.എന്നാണ് കൊലപാതകം നടന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. അയല്‍വാസികള്‍ക്കടക്കം യാതൊരു സംശയവും തോന്നാത്ത രീതിയിലായിരുന്നു സജീവന്റെ പെരുമാറ്റം. ഭാര്യയെ കാണാനില്ലാത്തതു പോലെയാണ് ഇയാള്‍ പെരുമാറിയതെന്ന് അയല്‍വാസികളും പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group