ബാംഗ്ലൂർ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ മുഖ്യമന്ത്രി സ്ഥാനം തുടരാനുള്ള യെദ്യൂരപ്പയുടെ മോഹത്തിന് തിരിച്ചടി .ഓഗസ്റ്റ് 15 ന് മുമ്പ് യെദ്യൂരപ്പ രാജിവെക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. യെദ്യൂരപ്പ മുഖ്യമന്ത്രിയായി രണ്ടുവർഷത്തെ കാലാവധി ജൂലൈ 26 ന് പൂർത്തിയാക്കും.അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രാജിവയ്ക്കാൻ സാധ്യതയുണ്ട്.ദില്ലിയിൽ നടന്ന ചർച്ചയ്ക്കിടെ യെദ്യൂരപ്പയ്ക്ക് ഇക്കാര്യം തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാന്യമായി പുറത്തുപോവുകയാണെങ്കിൽ പാർട്ടി അദ്ദേഹത്തിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിക്കും. .യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാലും അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരാൾക്ക് മന്ത്രിസ്ഥാനം ലഭിക്കും.കൂടാതെ അദ്ദേഹത്തിന് ഗവർണർ സ്ഥാനം നൽകാനും സാധ്യതയുണ്ട് .കർണാടകയിലെ ബിജെപി യുടെ ഏറ്റവും ജനകീയ മുഖമായ യെദ്യൂരപ്പ കളമൊഴിയുന്നത് സംസ്ഥാനത്തു പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ .