
ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വെള്ളിത്തിരയിലേക്ക്. കന്നട സിനിമയായ ‘തനൂജ’യില്‍ യെദിയൂരപ്പ വേഷമിടും. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ തനൂജ എന്ന പെണ്‍കുട്ടി കോവിഡ് ബാധിതയായി നീറ്റ് പരീക്ഷ എഴുതാന്‍ തടസ്സം നേരിട്ടതും പിന്നീട് 350 കിലോമീറ്റര്‍ യാത്ര ചെയ്ത് രണ്ടു മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ പരീക്ഷ എഴുതി വിജയിച്ചതും ദേശീയമാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ‘തനൂജ’ എന്ന സിനിമയൊരുങ്ങുന്നത്.
ഹരീഷ് എം.ഡി ഹള്ളിയാണ് സംവിധായകന്‍. ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷംതന്നെയാണ് യെദിയൂരപ്പ ചെയ്യുന്നത്. സിനിമയുടെ ഒന്നാം ഘട്ട ചിത്രീകരണം പൂര്‍ത്തിയായി.