Home Featured ‘ഐ ഡോണ്ട് ലൈക്ക് ഇറ്റ്’; കോടികള്‍ വാഗ്ദാനം ചെയ്ത പാന്‍ മസാല പരസ്യത്തിനോട് ‘നോ’ പറഞ്ഞ് റോക്കി ഭായ്, യഥാര്‍ത്ഥ ജീവിതത്തിലും കൈയ്യടി വാരിക്കൂട്ടി സൂപ്പര്‍താരം

‘ഐ ഡോണ്ട് ലൈക്ക് ഇറ്റ്’; കോടികള്‍ വാഗ്ദാനം ചെയ്ത പാന്‍ മസാല പരസ്യത്തിനോട് ‘നോ’ പറഞ്ഞ് റോക്കി ഭായ്, യഥാര്‍ത്ഥ ജീവിതത്തിലും കൈയ്യടി വാരിക്കൂട്ടി സൂപ്പര്‍താരം

തിയ്യേറ്ററുകള്‍ കീഴടക്കി കെജിഎഫ് ടു ജൈത്രയാത്ര തുടരുകയാണ്. ആരാധകരെ വാരിക്കൂട്ടിക്കൊണ്ടിരിക്കുകയാണ് ചിത്രത്തിലെ നടനും കന്നട സൂപ്പര്‍താരവുമായ യാഷ്. ചിത്രത്തിലെ മാസ് രംഗങ്ങള്‍ക്ക് കൈയ്യടിച്ച ആരാധകര്‍ ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലും യാഷിന് കൈയ്യടിക്കുകയാണ്.

പാന്‍ മസാല പരസ്യത്തില്‍ അഭിനയിക്കുന്നതിനായി കോടികള്‍ നല്കാമെന്ന് പറഞ്ഞ് സമീപിച്ചവരോട് നോ പറഞ്ഞാണ് യാഷ് ഇപ്പോള്‍ ആരാധകരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ഫാന്‍സിന്റെയും ഫോളോവേഴ്സിന്റെയും താല്‍പ്പര്യങ്ങളെ മാനിച്ചാണ് താരം കോടികള്‍ വാഗ്ദാനം നല്‍കിയ പരസ്യം ഉപേക്ഷിച്ചത്.

‘പാന്‍ മസാല പോലുളള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഫാന്‍സിന്റെയും ഫോളോവേഴ്സിന്റെയും താല്‍പ്പര്യങ്ങളെ മാനിച്ച് യഷ് കോടികളുടെ പരസ്യ ഡീലില്‍ നിന്ന് ഒഴിവായിരിക്കുകയാണ്. ഈ തീരുമാനത്തിലൂടെ ആരാധകര്‍ക്ക് ശരിയായ സന്ദേശമാണ് നല്‍കുന്നത്. നല്ല ബ്രാന്‍ഡുകള്‍ വാങ്ങുന്നതില്‍ നിങ്ങളുടെ സമയവും പണം ചെലവഴിക്കൂ’, എന്ന് യാഷിന്റെ ഏജന്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു.

മറ്റ് നടന്‍മാരും പുകയില പരസ്യങ്ങളില്‍ നിന്നും പിന്മാറിയിരു്‌നനു. അതേസമയം, ബോളിവുഡ് താരം അക്ഷയ്കുമാര്‍ പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് വലിയ വിമര്‍ശനം നേരിട്ടിരുന്നു. പാന്‍ മസാലക്കെതിരെ സംസാരിക്കുകയും പിന്നീട് പാന്‍ മസാലയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതാരം വിഷയത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. പരസ്യത്തില്‍ നിന്നും ലഭിച്ച തുക നല്ല കാര്യങ്ങളായി ഉപയോഗിക്കുമെന്നായിരുന്നു അക്ഷയ് കുമാര്‍ .

You may also like

error: Content is protected !!
Join Our WhatsApp Group