ബാംഗ്ലൂർ :ഹിജാബ് വിലക്ക് ഹർജികളിൽ വിധി പറഞ്ഞ ഹൈക്കോടതി വിശാല ബെഞ്ചി ജഡ്ജിമാർക്ക് സർക്കാരിന്റെ വൈ കാറ്റഗറി സുരക്ഷ.ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി ജസ്റ്റിസുമാരായ കൃഷ്ണ എ ദീക്ഷിത്, ജയബുന്നീസ് മൊഹിയദ്ദീൻ ഖാസി എന്നിവർക്കാണ് സുരക്ഷ ശക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. ഇവർക്കു നിലവിലുള്ള പൊലീസ് സുരക്ഷയ്ക്കു പുറമയാണിത്.ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ തൗഹീദ് ജമാഅത്ത് സംഘടനയും ടെ 2 ഭാരവാഹികളെ തമിഴ്നാട്ടിൽ ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. തിരുനെൽവേലി മിൽ കോവൈ റഹ്മത്തുലയും തഞ്ചാവൂരിൽ ജമാൽ മുഹമ്മദ് ഉസ്മാനിയുമാണ്അറസ്റ്റിലായത്.അഡ്വാകേറ്റ് സുധ കട്ട് നൽകിയ പരാതിയിൽ ബെംഗളൂരു വിധാൻ സൗധ പൊലീസും കേസെടുത്തു.ഹൈക്കോടതി റജിസ്ട്രാർ ജനലിന് അഡ്വ.ഉമാപതി പരാതി നൽകിയിട്ടുണ്ട്.സംഭവത്തെ അപലപിച്ച് അഡ്വക്കേറ്റ് അസോസിയേഷൻ ഓഫ് ബെംഗളുരുവും രംഗത്തുണ്ട്.യൂണിഫോം നിബന്ധനകൾ വിദ്യാലയങ്ങളിൽ ഹിജാബ് വിലക്കേർപ്പെടുത്തിയ കർണാടക സർക്കാർ നടപടി ശരിവച്ച ഹൈക്കോടതി ഇസ്ലാം മതാചാരപ്രകാരം ഹിജാബ് അനിവാര്യമല്ലേന്നു വിധിച്ചിരുന്നു.