Home Featured ബെംഗളൂരു: വേൾഡ് റെക്കോർഡ് ഫെസ്റ്റിവൽ 13, 14 തീയതികളിൽ നടക്കും

ബെംഗളൂരു: വേൾഡ് റെക്കോർഡ് ഫെസ്റ്റിവൽ 13, 14 തീയതികളിൽ നടക്കും

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി എസ്എഫ്എസ് അക്കാദമിയിൽ വേൾഡ് റെക്കോർഡ് ഫെസ്റ്റിവൽ 13, 14 തീയതികളിൽ നടക്കും. സ്വാതന്ത്ര്യം ലഭിച്ചതിന്റെ പ്ലാറ്റിനം ജൂബിലി, ശിശുദിനാഘോഷം എന്നിവയുടെ ഭാഗമായി നടത്തുന്ന മേളയിൽ 3 ലോക റെക്കോർഡുകളാണ്ലക്ഷ്യമാക്കുന്നത്.

പേപ്പർ തോണികൾ ഉപയോഗിച്ചുള്ള ദേശീയപതാക, ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ദേശീയപതാകകൾക്ക് നിറം നൽകൽ,ഒരേ സമയത്ത് ഏറ്റവും കൂടുതൽ പേർ പന്തുപയോഗിച്ച് ചെയ്യുന്ന കായിക ഡിൽ എന്നീ റെക്കോർ ഡുകളാണ് ലക്ഷ്യമിടുന്നതെന്ന് അക്കാദമി പ്രിൻസിപ്പൽ ഫാ. ഡോ.പി.എം.ലോറൻസ് പറഞ്ഞു.

സെന്റ് ഫ്രാൻസിസ് ഡി സാലസ് മിഷനറി സൗത്ത് വെസ്റ്റ് പ്രൊവിൻസ് എജ്യുക്കേഷൻ കൗൺസിലർ ഫാ.ബെന്നി മരങ്ങോലി ഓറിഡോ ഖത്തർ സ്ട്രാറ്റെജിക് അക്കൗണ്ട്സ് ഡയറക്ടർ സിറിൽ ആനന്ദ് എന്നിവർ മുഖ്യാതിഥികളായിരിക്കും.

പിരിച്ച്‌ വിടലിന് പിന്നാലെ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച്‌ ട്വിറ്റര്‍

കൂട്ടപ്പിരിച്ച്‌ വിടലിന് പിന്നാലെ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച്‌ ട്വിറ്റര്‍. ബുദ്ധിമുട്ടുകള്‍ നിറഞ്ഞ സമയം വരുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ജീവനക്കാര്‍ക്ക് അയച്ച ആദ്യ ഇമെയിലിലാണ് വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച വിവരം ഇലോണ്‍ മസ്ക് വിശദമാക്കിയത്.ഇന്നലെ രാത്രി അയച്ച ഇമെയിലില്‍ കമ്ബനി നേരിടുന്ന സാമ്ബത്തിക പ്രതിസന്ധിയെ തുറന്നുകാണിക്കുന്ന ഒന്നാണ്. പരസ്യ വരുമാനത്തിലുള്ള കുറവ് ട്വിറ്ററിനെ സാരമായി ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഇമെയില്‍.വര്ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചുവെന്നും ജീവനക്കാര്‍ ആഴ്ചയില്‍ ഏറ്റവും കുറഞ്ഞത് 40 മണിക്കൂറെങ്കിലും ഓഫീസിലെത്തണമെന്നാണ് മസ്കിന്‍റെ നിര്‍ദ്ദേശം.

40 മണിക്കൂറെന്നതിന് വേറെയും ചില നിബന്ധനകള്‍ മുന്നോട്ട് വച്ചിട്ടുണ്ട് മസ്ക്. വിജയത്തിലെത്താന്‍ തീവ്രമായ ജോലി ചെയ്യേണ്ട സമയമാണ് വരുന്നത്. മെയിലില്‍ വിശദമാക്കിയ പോളിസി മാറ്റങ്ങള്‍ എത്രയും വേഗത്തില്‍ പ്രാവര്‍ത്തികമാണെന്നും മസ്ക് വ്യക്തമാക്കി. കമ്ബനിയുടെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട ശേഷമുള്ള മെയിലിലാണ് വീണ്ടും മസ്ക് മുന്നറിയിപ്പ് നല്‍കുന്നത്.

7500 ജീവനക്കാരെയാണ് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മസ്ക് പിരിച്ചുവിട്ടത്. വര്‍ക്ക് ഫ്രെം ഹോം രീതി താല്‍പര്യമുള്ള ജീവനക്കാര്‍ക്ക് സ്ഥിരമായി ഈ രീതി തുടരാനുള്ള സംവിധാനം നേരത്തെ ട്വിറ്റര്‍ സ്വീകരിച്ചിരുന്നു. ട്വിറ്റര്‍ ജീവനക്കാരുടെ വിശ്രമ ദിവസങ്ങളും മസ്ക് വെട്ടിക്കുറച്ചിട്ടുണ്ട്. സബ്സ്ക്രിപ്ഷനിലൂടെ പാതിയോളം വരുമാനം കണ്ടെത്തണമെന്നാണ് മസ്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group