അഞ്ചാമത് ലോക കോഫി സമ്മേളനം സെപ്റ്റംബര്‍ 25 മുതല്‍ 28 വരെ ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.ഇന്ത്യയില്‍ ആദ്യമായിട്ടാണ് ലോക കോഫി സമ്മേളനം നടക്കുന്നത്. ഇംഗ്ലണ്ട് (2001), ബ്രസീല്‍ (2005), ഗ്വാട്ടമാല (2010), ഇത്യോപ്യ (2016) എന്നീ രാജ്യങ്ങളില്‍ സമ്മേളനം നടന്നിട്ടുണ്ട്. ഇന്റര്‍നാഷനല്‍ കോഫി ഓര്‍ഗനൈസേഷനാണ് (ഐ.സി.ഒ) കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, കര്‍ണാടക സര്‍ക്കാര്‍ എന്നിവയുമായി സഹകരിച്ച് സമ്മേളനം സംഘടിപ്പിക്കുന്നത്. ടെന്നിസ് താരം രോഹന്‍ ബൊപ്പണ്ണയാണ് സമ്മേളനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍.
നാലു ദിവസത്തെ സമ്മേളനത്തില്‍ 80ലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.ഐ.സി.ഒ അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍, കാപ്പി ഉല്‍പാദകര്‍, കാപ്പി വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരെല്ലാം സമ്മേളനത്തില്‍ പങ്കെടുക്കും. ആഗോള കാപ്പി വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. സമ്മേളനത്തിന്റെ ലോഗോ രോഹന്‍ ബൊപ്പണ്ണ, ഡോ. എസ്. സെല്‍വരാജ് എന്നിവര്‍ ചേര്‍ന്ന് അനാച്ഛാദനം ചെയ്തു.
വിദ്യാര്‍ഥിനിയുടെ കുടിവെള്ളത്തില്‍ മൂത്രം കലര്‍ത്തി സഹപാഠികള്‍, ഗ്രാമത്തില്‍ സംഘര്‍ഷം
സ്കൂൾ വിദ്യാര്‍ഥിനിയുടെ കുടിവെള്ളക്കുപ്പിയില്‍ സഹപാഠികള്‍ മൂത്രം കലര്‍ത്തിയതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ഗ്രാമത്തില്‍ സംഘര്‍ഷം.സഹപാഠികളായ ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയുടെ കുടിവെള്ളത്തില്‍ മൂത്രം കലര്‍ത്തുകയും, സ്കൂള്‍ ബാഗില്‍ പ്രണയലേഖനം വയ്ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഗ്രാമത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് പ്രകോപിതരായ ഗ്രാമീണര്‍ കുട്ടിയുടെ വീട്ടില്‍ കയറാൻ ശ്രമിക്കുകയും ഇത് തടയാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ലാത്തി വീശി സമരക്കാരെ ഓടിക്കുകയായിരുന്നു.സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു .
സര്‍ക്കാര്‍ സീനിയര്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വെള്ളിയാഴ്ച ക്ലാസില്‍ ബാഗും കുപ്പിയും വച്ച ശേഷം ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോകുകയും, തിരികെ വന്ന് കുപ്പിയില്‍ നിന്ന് വെള്ളം കുടിച്ചപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. തഹസില്‍ദാര്‍, ലുഹാരിയ പൊലീസ്, സ്‌കൂള്‍ പ്രിൻസിപ്പല്‍ എന്നിവരോട് നാട്ടുകാര്‍ വിഷയം ഉന്നയിച്ചിട്ടും നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ ആരോപിതരായ ആണ്‍കുട്ടികളുടെ വീടുകളില്‍ കയറി കല്ലെറിയുകയായിരുന്നു.അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടി ഇതുവരെ പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല. നാശനഷ്ടം വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.