Home Featured ബെംഗളൂരു: കീടനാശിനി കലർന്ന വെള്ളം കുടിച്ച് 15 പേർ ആശുപത്രിയിൽ

ബെംഗളൂരു: കീടനാശിനി കലർന്ന വെള്ളം കുടിച്ച് 15 പേർ ആശുപത്രിയിൽ

ബെംഗളൂരു: മണ്ഡ്യ മദ്ധുരിലെ കരിമ്പുപാടത്ത് കീടനാശിനി കലർന്ന വെള്ളം കുടിച്ചതിനെ തുടർന്ന് 15 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാടത്തു സ്പ്രേ ചെയ്യാനായി കീടനാശിനി കലർത്തി ഡ്രമ്മിൽ സൂക്ഷിച്ചിരുന്ന വെള്ളമാണ് ഇവർ അബദ്ധത്തിൽ കുടിച്ചത്.തുടർന്ന് മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവർ സുഖം പ്രാപിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.കഴിഞ്ഞ മാസങ്ങളിലായി വടക്കൻ കർണാടകയിൽ ഉൾപ്പെടെ ഒട്ടേറെയിടങ്ങളിൽ മലിനജലം കുടിച്ചുണ്ടാകുന്ന ദുരന്തങ്ങൾ സർക്കാരിനെ വെട്ടിലാക്കുന്നുണ്ട്.ഗാർഹിക പൈപ്പ് കണക്ഷനു കളിലും സംഭരണികളിലും ശുദ്ധ ജലത്തിൽ മാലിന്യം കലർന്നുണ്ടാകുന്ന സംഭവങ്ങളാണ് ഇതിലേറെയും.

വ്യാജ മാട്രിമോണി സൈറ്റിലൂടെയുള്ള തട്ടിപ്പ് : വഞ്ചന യുവതികളെ ഉപയോഗിച്ച്‌, മുന്നറിയിപ്പ് നല്‍കി സൈബര്‍ പൊലീസ്

തട്ടിപ്പിന് ഇരയായവര്‍ പലരും പരാതിയുമായി മുന്നോട്ടുവരുന്നില്ലെന്ന് പൊലീസ്ഹൈദരാബാദ് : വ്യാജ മാട്രിമോണി സൈറ്റുകള്‍ സൃഷ്‌ടിച്ചുള്ള തട്ടിപ്പില്‍ ജനത്തിന് മുന്നറിയിപ്പുമായി ഹൈദരാബാദ് സൈബര്‍ പൊലീസ്.നിരവധി പേര്‍ ഇത്തരത്തിലുള്ള തട്ടിപ്പിന്‍റെ ഇരകളായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പലരും പരാതിയുമായി മുന്നോട്ടുവരുന്നില്ലെന്നും അന്വേഷണസംഘം അറിയിച്ചു.തങ്ങളുടെ സംഘത്തിലുള്ള യുവതികളെ വിവാഹത്തിന് തയ്യാറെടുക്കുന്നവരായി അവതരിപ്പിച്ചാണ് യുവാക്കളില്‍ നിന്ന് തട്ടിപ്പുകാര്‍ പണം അപഹരിക്കുന്നത്.

സംഘത്തില്‍പ്പെട്ട യുവതികള്‍ ഫോണിലൂടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌ത പുരുഷന്‍മാരുമായി വിവാഹത്തിന് സമ്മതമാണ് എന്നറിയിച്ച്‌ സൗഹൃദം സ്ഥാപിക്കും. പിന്നീട് ഈ പുരുഷന്‍മാരില്‍ നിന്ന് വില കൂടിയ സമ്മാനങ്ങളും പോക്കറ്റ് മണിയും ആവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്.പണം അപഹരിച്ചതിന് ശേഷം സ്വഭാവം ഇഷ്‌ടപ്പെട്ടില്ല എന്നൊക്കെ പറഞ്ഞ് വിവാഹത്തിന് താല്‍പ്പര്യമില്ല എന്ന് അറിയിക്കുകയും ചെയ്യും.

ബന്ധം ഉപേക്ഷിക്കാന്‍ പുരുഷന്‍മാര്‍ തയ്യാറാവുന്നില്ലെങ്കില്‍ ലൈംഗിക പീഡനത്തിന് പൊലീസില്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് ഹൈദരാബാദ് സൈബര്‍ ക്രൈം എസിപി കെ വി എമ പ്രസാദ് പറഞ്ഞു.സ്റ്റുഡന്‍റ് വിസയിലും മറ്റും വന്ന് ഡല്‍ഹിയിലും ഹരിയാനയിലും താമസിക്കുന്ന നൈജീരിയയില്‍ നിന്നുള്ളവരാണ് പ്രതികളില്‍ കൂടുതലും. അപരിചിതരുമായി ഓണ്‍ലൈനില്‍ കൂടി പണമിടപാട് നടത്തരുത്. തട്ടിപ്പിന് ഇരയായവര്‍ 1930 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ വിളിക്കണമെന്നും കെ വി എം പ്രസാദ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group