ബെംഗളൂരു ∙ ജെസി റോഡിൽ ലിഫ്റ്റിൽ കുടുങ്ങി ഓട്ടമൊബീൽ സ്പെയർപാർട്സ് കടയിലെ ജീവനക്കാരൻ മരിച്ചു. കടയിലെ സ്റ്റോർ കീപ്പറായ വികാസ് കുമാറാണ് മരിച്ചത്. കടയിൽ നിന്നുള്ള സ്പെയർപാർട്സ് താഴത്തെ നിലയിലെ ഗോഡൗണിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ പഴക്കം ചെന്ന ലിഫ്റ്റിൽ വികാസ് കുടുങ്ങുകയായിരുന്നു. വികാസിന്റെ കുടുംബത്തിന്റെ പരാതിയിൽ കടയുടമയ്ക്ക് എതിരെ പൊലീസ് കേസെടുത്തു.
മെഡിസെപ് ഇനി വിരല്‍ത്തുമ്ബില്‍; മൊബൈല്‍ ആപ്പ് ഉദ്ഘാടനം ഇന്ന്
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി നടപ്പാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം ഇന്ന്.മെഡിസെപ് കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കുന്നതിനായാണ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം ഐഎംജിയിലെ ‘പദ്മം’ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ധനകാര്യ വകുപ്പ് സോഫ്റ്റ് വെയര്‍ ഡിവിഷന് ആണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയത്. മെഡിസെപ് പദ്ധതി ആരംഭിച്ച് പത്തുമാസത്തിനുള്ളില്‍ 592 കോടിയോളം രൂപയുടെ ചികിത്സാ പരിരക്ഷ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.