Home Featured കെങ്കേരി – മാഗഡി റോഡ്: അടിപ്പാത നിർമാണം ഉടൻ

കെങ്കേരി – മാഗഡി റോഡ്: അടിപ്പാത നിർമാണം ഉടൻ

by ടാർസ്യുസ്

ബെംഗളൂരു : കെങ്കേരി മുതൽ മാഗഡി റോഡ് വരെ ഉള്ളാൽ മെയ്ൻ റോഡിലൂടെയുള്ള അടിപാതയുടെ നിർമാണം ഉടൻ ആരംഭിക്കും. 324 മീറ്റർ പാതയ്ക്കു 33 കോടി രൂപയാണ് നിർമാണച്ചെലവ്. നിർദിഷ്ട പാതയിലെ 77 മരങ്ങൾ മാറ്റി നടും. 7 എണ്ണം മുറിച്ചു നീക്കേണ്ടി വരും. 7.5 മീറ്റർ വീതിയിൽ ഇരുവശത്തേക്കുമായി റോഡുകളും ഒരു മീറ്റർ മീഡിയനും ഉൾപ്പെടുന്നതാണ് അടിപ്പാത. 60 സെന്റിമീറ്റർ വീതിയിൽ ഓടയും നടപ്പാതയും ഉണ്ടായിരിക്കും.

പദ്ധതിയുടെ ടെൻഡർ പൂർത്തിയായതായി ബിബിഎംപി അറിയിച്ചു. ഇവിടത്തെ ഭൂഗർഭ കേബിളുകളും പൈപ്പ്ലൈനുകളും മാറ്റി സ്ഥാപിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശംനൽകിയിട്ടുണ്ട്. അടിപ്പാത യാഥാർഥ്യമായാൽ ഉള്ളാൽ ജംക്ഷനിൽ സിഗ്നൽ ഹിത യാത്ര യാഥാർഥ്യമാകും. നിർമാണത്തിന്റെ ഭാഗമായി ഇവിടെ വരും മാസങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. ആദ്യ ഘട്ടത്തിൽ ഈ മേഖലയിലെ മരങ്ങൾ മാറ്റി നടുമെന്നു ബിബിഎംപി അറിയിച്ചു. ഇതിനു ശേഷമായിരിക്കും വാഹനങ്ങൾ വഴി തിരിച്ചു വിടുക.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group