കര്‍ണാടകയിലെ ഹിജാബ് വിലക്ക് വിഷയത്തില്‍ ഹരജികള്‍ അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ.തുടര്‍ച്ചയായ ആവശ്യം ഉന്നയിക്കുന്നത് അംഗീകരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.ഹിജാബ് ഇസ്‌ലാമിന്റെ അനിവാര്യമായ മതാചാരമല്ലെന്നും ക്ലാസ് മുറികളില്‍ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള നിരോധനവും ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന ഹരജികള്‍ അടിയന്തരമായി പട്ടികപ്പെടുത്താനുള്ള അഭ്യര്‍ത്ഥന സംബന്ധിച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. വിഷയവുമായി പരീക്ഷകള്‍ക്ക് ബന്ധമില്ലെന്നും ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.