ബെംഗളൂരു : അന്താരാഷ്ട്ര വനിതാ ദിനത്തിൽ വിപ്ലവകരമായ നീക്കവുമായി ഇന്ത്യൻ ഐടി കമ്ബനി വിപ്രോ.ഇനി മുതൽ വിപ്രോ ജിഇ ഹെൽത്ത്കെയറിന്റെ ബെംഗളൂരു യൂണിറ്റിലെ മുഴുവൻ ജീവനക്കാരായി സ്ത്രീകളെ നിയമിക്കും. സിടി സ്കാൻ, കാത്ത് ലാബ്, അൾട്രാ സോണോഗ്രാഫി തുടങ്ങിയ 100 കോടി യൂണിറ്റ് നിർമാണം നടത്തുന്ന ജിഇഹെൽത്ത്കെയറിലാണ് വിപ്രോ പുതിയ മാറ്റത്തിതു ടക്കമിടുന്നത്.പരമ്പ രഗതമായി ഈ നിർമാണ മേഖലയിൽ ആകെയുള്ള ജീവനക്കാരിൽ മൂന്നിൽ ഒന്നിൽ താഴെ മാത്രമാണ് സ്ത്രീ ജീവനക്കാർ ഉള്ളത്. ഈ അനുപാതം നിൽക്കുമ്ബോഴാണ് വിപ്രോ തങ്ങളുടെ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്.സ്ത്രീ സൗഹൃദം ഈ പെൺ വീട്; നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഒരിടം പ്രാരംഭഘട്ടത്തിൽ 33 വനിതാ ജീവക്കാനരെയാണ് നിയോഗിക്കാൻ പോകുന്നത്. അത് പിന്നീട് 100 ആയി ഉയർത്തും. ഏപ്രിൽ മുതൽ മൂന്ന് ഷിഫ്റ്റുകളിലായി പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് എക്സാമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.”ഇത് ഇന്ത്യയിലെ GE-യുടെ ഒരു അതുല്യ നേട്ടമാണ്, നമ്മുടെ ഇടങ്ങളിലെ ലിംഗ വിവേചനം നികത്തുന്നതിനുള്ള ശരിയായ നടപടിയാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” വിപ്രോയുടെ ദക്ഷിണേഷ്യൻ മാനേജർ മഹേഷ് കാപ്രി പറഞ്ഞു.