Home Featured സർക്കാർ വകപ്പുകളുടെ പുറം കരാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തി കർണാടക

സർക്കാർ വകപ്പുകളുടെ പുറം കരാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തി കർണാടക

ബെംഗളൂരു:സർക്കാർ വകപ്പുകളുടെ പുറം കരാർ ജോലികളിൽ 33 ശതമാനം സ്ത്രീകൾക്കായി മാറ്റിവയ്ക്കും.സംസ്ഥാനത്ത് സർക്കാർ മേഖലയിൽ 1.5 ലക്ഷം പേരാണു പുറം കരാർ ജോലികൾ ചെയ്യുന്നത്. സംവരണം വരുന്നതോടെ 50,000 തസ്തികകൾ സ്ത്രീകൾക്ക് മാത്രമായി മാറ്റിവയ്ക്കണം.

ശുചീകരണം, ഡ്രൈവർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ ഗ്രൂപ്പ് ഡി ഗ്രേഡിൽ വരുന്ന ജോലികളാണു പുറംകരാർ നൽകുന്നത്. സ്ത്രീകൾക്കു കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുന്നതിന്റെ ഭാഗമായാണു സംവരണം നടപ്പിലാക്കുന്നതെന്ന് ചീഫ് സെക്രട്ടറി പി രവികുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയ്ക്കും നിയമം ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ മേഖലയിൽ 7.2 ലക്ഷം അംഗീകൃത തസ്തികകളിൽ 4.6 ലക്ഷം തസ്തികകളിലാണ് സ്ഥിരം ജീവനക്കാരുള്ളത്. മറ്റുള്ള തസ്തികകളിൽ താൽക്കാലിക ജീവനക്കാരും പുറംകരാർ ജീവനക്കാരുമാണ് ജോലി ചെയ്യുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group