Home Featured ബെംഗളൂരു: വ്യാജ ‘മോദി ഗാരന്റി സ്‌കീം’; അക്കൗണ്ട് തുറക്കാൻ പോസ്റ്റോഫീസുകൾക്കുമുന്നിൽ സ്ത്രീകളുടെ തിരക്ക്

ബെംഗളൂരു: വ്യാജ ‘മോദി ഗാരന്റി സ്‌കീം’; അക്കൗണ്ട് തുറക്കാൻ പോസ്റ്റോഫീസുകൾക്കുമുന്നിൽ സ്ത്രീകളുടെ തിരക്ക്

ബെംഗളൂരു: വടക്കൻ കർണാടകത്തിലെ ഹുബ്ബള്ളിയിൽ വ്യാജ ‘മോദി ഗാരന്റി സ്‌കീം’ പ്രചാരണത്തെ തുടർന്ന് അക്കൗണ്ട് തുറക്കാൻ പോസ്റ്റോഫീസുകളിലെത്തി സ്ത്രീകൾ.സ്ത്രീകൾക്ക് മാസം 3000 രൂപ നൽകുന്ന മോദി ഗാരന്റി സ്‌കീം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനായി അക്കൗണ്ട് തുറക്കാനെത്തിയതാണെന്നും സ്ത്രീകൾ പറഞ്ഞു.രാവിലെ എട്ടുമുതൽ നഗരത്തിലെ വിവിധ പോസ്റ്റോഫീസുകൾക്കുമുന്നിൽ സ്ത്രീകളുടെ നിര പ്രത്യക്ഷപ്പെട്ടു.ഇങ്ങനെയൊരു പദ്ധതിയില്ലെന്ന് പോസ്റ്റോഫീസ് ജീവനക്കാർ പറഞ്ഞെങ്കിലും കൂട്ടമായെത്തിയ സ്ത്രീകളെ ബോധിപ്പിക്കാൻ സാധിച്ചില്ല.

പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; ദമ്ബതിമാര്‍ക്ക് അയല്‍ക്കാരുടെ മര്‍ദനം, ഭാര്യയെ ഓടിച്ചിട്ട് തല്ലി

വീടിനുസമീപം കാർ പാർക്ക് ചെയ്തതിന് ദമ്ബതിമാർക്ക് നേരേ അയല്‍ക്കാരുടെ ആക്രമണം. ബെംഗളൂരു ദൊഡ്ഡനകുണ്ഡിയില്‍ താമസിക്കുന്ന സഹിഷ്ണു, ഭാര്യ രോഹിണി എന്നിവരെയാണ് അയല്‍ക്കാർ സംഘം ചേർന്ന് മർദിച്ചത്.ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.അയല്‍ക്കാരുടെ വീടിനടുത്തുള്ള പൊതുസ്ഥലത്ത് ദമ്ബതിമാർ കാർ നിർത്തിയിട്ടതാണ് തർക്കത്തിന് കാരണം. തുടർന്ന് ഇവർ വീട്ടില്‍നിന്നിറങ്ങി ദമ്ബതിമാരെ ആക്രമിക്കുകയായിരുന്നു. സഹിഷ്ണുവിനെയാണ് ഇവർ ആദ്യം മർദിച്ചത്. സഹിഷ്ണുവിന്റെ ഭാര്യ രോഹിണി മർദനദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ചതോടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ ഇവർക്ക് നേരേ തിരിഞ്ഞു.

തുടർന്ന് ഇവർ രോഹിണിയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.സമീപത്തെ കെട്ടിടത്തില്‍നിന്ന് മർദനത്തിന്റെ ദൃശ്യങ്ങള്‍ മറ്റൊരാള്‍ ഫോണില്‍ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. സംഭവത്തില്‍ മൂന്നുപേർക്കെതിരേ കേസെടുത്തെന്നും ഇവരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.മർദനത്തിനിരയായ ദമ്ബതിമാർ കർണാടകയിലെ ബെലഗാവി സ്വദേശികളാണ്. സംഭവം നടന്നതിന്റെ തലേദിവസമാണ് ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറിയത്.

You may also like

error: Content is protected !!
Join Our WhatsApp Group