ബംഗളൂരു: ബംഗളൂരുവില്‍ ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ റെയില്‍വേ ട്രാക്കിലേക്ക് വീണ് യുവതി മരിച്ചു. ബൈയപ്പനഹള്ളിയിലെ എസ്.എം.വി.ടി ടെര്‍മിനലില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.ശീതള്‍ എന്ന 31കാരിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.ബംഗളൂരുവില്‍ നിന്ന് പശ്ചിമ ബംഗാളിലെ അലിപുര്‍ദൗര്‍ സ്റ്റേഷനിലേക്ക് കാമാഖ്യ എ.സി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ശീതളും കുടുംബവും.
മകള്‍ക്ക് ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിനായി കോച്ചില്‍ നിന്നു യുവതി പുറത്തേക്കിറങ്ങി. ട്രെയിന്‍ നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ശീതള്‍, ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കവെ കാല്‍വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥനായ ശിവരാജ് ഇവരെ ട്രാക്കില്‍ നിന്നു പുറത്തെത്തിക്കുകയായിരുന്നെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു.എന്നാല്‍ അപകട വിവരം അറിയാതെ ശീതളിന്‍റെ കുടുംബം ട്രെയിനില്‍ യാത്ര തുടര്‍ന്നു.
വലതുകൈക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വാട്‌സ്ആപ്പ് സ്‌ക്രീൻഷോട്ട് ബ്ലോക്കിങ് തുടങ്ങി
വാട്‌സ്ആപ്പിൽ ഒരിക്കൽ മാത്രം കാണാവുന്ന ഫോട്ടോകളുടെയും വീഡിയോയുടെയും സ്‌ക്രീൻഷോട്ട് എടുക്കുന്നത് തടയുന്ന സംവിധാനം നിലവിൽ വന്നു.ബീറ്റ അപ്‌ഡേറ്റിന്റെ ഭാഗമായി ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ഐ.ഒ.എസ്, ആൻഡ്രോയിഡ് ബീറ്റ വേർഷനുകളിൽ ഈ ഫീച്ചർ എത്തിക്കഴിഞ്ഞു.
ഇത് ഉടൻ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് വിവരം.22.21.0.71 ബീറ്റ പതിപ്പിന്റെ ഭാഗമായി ഐ.ഒ.എസ്. വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് സ്‌ക്രീൻഷോട്ട് ബ്ലോക്കിങ് ഫീച്ചർ ലഭ്യമായി തുടങ്ങിയതായി WABetaInfo റിപ്പോർട്ട് ചെയ്തു.