Home Featured ബെംഗളൂരു: ജനല്‍ തുറക്കുന്നതിനെച്ചൊല്ലി തര്‍ക്കം;ബി.എം.ടി.സി ബസില്‍ തമ്മില്‍തല്ലി സ്ത്രീകള്‍

ബെംഗളൂരു: ജനല്‍ തുറക്കുന്നതിനെച്ചൊല്ലി തര്‍ക്കം;ബി.എം.ടി.സി ബസില്‍ തമ്മില്‍തല്ലി സ്ത്രീകള്‍

ബെംഗളൂരു: ബി.എം.ടി.സി(ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ) ബസിൽ സ്ത്രീകളുടെ തമ്മിൽതല്ല്. ബെംഗളൂരു രാജാജിനഗറിലാണ് ബസിനുള്ളിൽ സ്ത്രീകൾ തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.മെജസ്റ്റിക്കിൽനിന്ന് പീനിയയിലേക്കുള്ള ബസിലായിരുന്നു രണ്ടുസ്ത്രീകൾ തമ്മിൽ തർക്കവും അടിപിടിയും ഉണ്ടായത്. ബസിലെ ജനൽ തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.

രണ്ടുപേരും ചെരിപ്പൂരി പരസ്പരം തല്ലുകയായിരുന്നു. തല്ല് മൂർച്ഛിച്ചതോടെ യാത്രക്കാരും കണ്ടക്ടറും ഇടപെട്ടു. സംഭവസമയം നിരവധിയാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തല്ലുണ്ടാക്കിയവരെ ബസിൽനിന്ന് ഇറക്കിവിടണമെന്നായിരുന്നു മറ്റുയാത്രക്കാരുടെ ആവശ്യം. അതേസമയം, സംഭവത്തിൽ പോലീസിൽ പരാതിയുണ്ടോ എന്നകാര്യത്തിൽ വ്യക്തതയില്ല.

ചൂട് കൂടും, രണ്ടാഴ്ചയ്ക്കുള്ളില്‍ താപനില 38 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; ഈ മാസം മഴ പെയ്യില്ല

കേരളത്തില്‍ കടുത്ത ചൂട് കുറച്ചുനാളുകള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില 1.5 ഡിഗ്രി വര്‍ധിച്ചിരിക്കുകയാണ്.അവിടെനിന്നു വീശുന്ന ഉഷ്ണക്കാറ്റും കരയില്‍ ചൂട് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലേതിനേക്കാള്‍ ഒന്നു മുതല്‍ 2 ഡിഗ്രിവരെ ചൂട് ഈ വര്‍ഷം കൂടിയിട്ടുണ്ട്. ഇന്നലെ ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും.

ഈ മാസം മഴ പെയ്യാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ വേനല്‍ മഴ ലഭിക്കുമെങ്കിലും സാധാരണ ലഭിക്കുന്നതിലും കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അനുമാനം. മാര്‍ച്ച്‌-ഏപ്രില്‍ മാസങ്ങളില്‍ 38-40 ഡിഗ്രി സെല്‍ഷ്യസ് താപനില എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാമെന്നും പ്രവചനത്തില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group