ബംഗളൂരു: നിക്ഷേപത്തട്ടിപ്പിൽ നല്ല വരുമാനം വാഗ്ദാനം ചെയ്ത് 3 പേരെ കബളിപ്പിച്ച് 36 ലക്ഷം രൂപ തട്ടിയെടുത്ത യുവതിക്കെതിരെ പൊലീസ് കേസെടുത്തു.
മഹാലക്ഷ്മി എന്റർപ്രൈസസ് ഉടമ മഹാലക്ഷ്മി (42)യാണ് പ്രതി. പ്രതി ഇപ്പോഴും ഒളിവിലാണ്.
പ്രതി പഞ്ചസാര വ്യാപാരിയാണെന്നും നല്ല വരുമാനം ലഭിക്കാൻ ഇടപാടിൽ നിക്ഷേപിക്കാൻ ഇരകളോട് ആവശ്യപ്പെട്ടതായും പറയുന്നു. മുതിർന്ന മന്ത്രിമാരുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും അവരുടെ നിക്ഷേപത്തിന് പകരമായി അവരെ സഹായിക്കാമെന്നും യുവതി അവകാശപ്പെട്ടു.
എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതി പണം തിരികെ നൽകാതിരിക്കുകയും കോളുകൾ എടുക്കാതിരിക്കുകയും ചെയ്തത്തോടെയാണ് യുവതിക്കെതിരെ കേസെടുത്തത്.