Home Featured കാമുകനെ തട്ടിക്കൊണ്ടുപോയി, മർദ്ദിച്ച് റോഡരികിൽ ഉപേക്ഷിച്ചു, യുവതിയും ഏഴ് പേരും പിടിയിൽ

കാമുകനെ തട്ടിക്കൊണ്ടുപോയി, മർദ്ദിച്ച് റോഡരികിൽ ഉപേക്ഷിച്ചു, യുവതിയും ഏഴ് പേരും പിടിയിൽ

ബെംഗളുരു : യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളെ ഉൾപ്പെടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.സ്ത്രീകളിലൊരാളായ ക്ലാരയുടെ കാമുകനും മുൻ ലിവിങ് പാർട്ണറുമായ മഹാദേവ പ്രസാദിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ഉപേക്ഷിച്ചത്. ഒരു ഓൺലൈൻ ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും കണ്ടുമുട്ടിയത്. അടുത്തിടപഴകുകയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്തെങ്കിലും അധികം വൈകാതെ ഇവരുടെ ബന്ധം വഷളായി.

തുടർന്ന് ഇരുവരും പിരിഞ്ഞു. എന്നാൽ തന്റെ മുൻ ലിവ് ഇൻ പാർട്ണറെ ഒരു പാഠം പഠിപ്പിക്കാൻ ആഗ്രഹിച്ച യുവതി തട്ടിക്കൊണ്ടുപോകൽ ഗൂഢാലോചന നടത്തുകയും മറ്റ് പ്രതികളുടെ സഹായത്തോടെ മഹാദേവ പ്രസാദിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയുമായിരുന്നു.ഏകദേശം 10 ദിവസം മുമ്ബ്, മുഖ്യപ്രതി ക്ലാര, മഹാദേവ പ്രസാദിനോട് അവസാനമായി ഒരിക്കൽ കൂടി കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഗൂഢാലോചനയെക്കുറിച്ച് അറിയാതെ രാവിലെ 11.30 ഓടെ അവളെ കാണാൻ പോയ പ്രസാദിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇയാളെ മർദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഹേമാവതി, മധു, സന്തോഷ്, മസന കിരൺ, അശ്വത് നാരായൺ, ലോകേഷ്, മനു എന്നിവരാണ് മറ്റ് പ്രതികൾ. “ഇതിനകം വിവാഹിതയായിരുന്ന ക്ലാര, പതിവായി വഴക്കുണ്ടാക്കുന്നതിനാൽ ഭർത്താവുമായി അകന്ന് നിൽക്കുകയായിരുന്നു.

ഇവർ ഭർത്താവുമായി വിവാഹമോചനം നേടാൻ ആഗ്രഹിച്ചു. ഈ സമയത്താണ് ക്ലാര ഡേറ്റിംഗ് ആപ്പിൽ മഹാദേവ പ്രസാദിനെ പരിചയപ്പെടുന്നത്. കുറച്ച് നാളുകൾക്ക് ശേഷം ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ ക്ലാരയുടെ ദാമ്ബത്യ ജീവിതം അറിഞ്ഞ പ്രസാദ് അവരെ അവഗണിക്കാൻ തുടങ്ങി. ക്ലാരയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്നായിരുന്നു മഹാദേവ പ്രസാദിന്റെ സംശയങ്ങൾ. ക്ലാരയ്ക്കുംപ്രസാദിനെക്കുറിച്ച് സമാനമായ സംശയങ്ങളുണ്ടായിരുന്നു.

അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയാത്തതിനാൽ അവർ വഴിപിരിഞ്ഞ് വെവ്വേറെ താമസം ആരംഭിച്ചു.” ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ഭർത്താവുമായി വിവാഹമോചനം നേടിയ ശേഷം പ്രസാദിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടും തന്റെ ലിവ്-ഇൻ ബന്ധം തകർന്നതിൽ ക്ലാര വളരെയധികം അസ്വസ്ഥയായിരുന്നു.

ഒന്നും നടക്കാതെ വന്നപ്പോൾ അവൾ പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. തുടർന്നാണ് മറ്റ് ഏഴ് പേരുടെ സഹായത്തോടെ മഹാദേവ പ്രസാദിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. സംഭവത്തിൽ ഹനുമന്തനഗർ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ഇനി വിവാഹിതകള്‍ക്കും അമ്മമാര്‍ക്കും ലോകസുന്ദരിയാകാം

ലോകസുന്ദരി പട്ടത്തിനായി ഇനി വിവാഹിതകള്‍ക്കും അമ്മമാര്‍ക്കും മത്സരിക്കാമെന്ന് തീരുമാനം. ചരിത്രപരമായ തീരുമാനം അടുത്ത വര്‍ഷം മുതല്‍ തന്നെ നടപ്പിലാകും. അതായത് 2023ല്‍ മിസ് യൂണിവേഴ്സ് മത്സരത്തില്‍ വിവാഹിതരായ സ്ത്രീകള്‍ക്കും അമ്മമാരായ സ്ത്രീകള്‍ക്കുമെല്ലാം പങ്കെടുക്കാം. എന്നാല്‍ നിലവിലുള്ള പ്രായപരിധി അതുപോലെ തന്നെ തുടരും.

18 മുതല്‍ 28 വയസ് വരെയാണ് പ്രായപരിധി. ഇതുവരെയും 18 മുതല്‍ 28 വയസ് വരെ പ്രായമുള്ള അവിവാഹിതകളും അമ്മമാര്‍ ആകാത്തവരുമായ സ്ത്രീകളെയാണ് ലോകസുന്ദരി പട്ടത്തിനായി പരിഗണിച്ചിരുന്നത്. ഈ നയത്തിനോട് പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ വിപ്ലകരമായൊരു തീരുമാനം വന്നിരുന്നില്ലെന്ന് മാത്രം. ഇപ്പോള്‍ വന്നിരിക്കുന്ന തീരുമാനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

പുതിയ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും നേരത്തെയുള്ള നയം സ്ത്രീവിരുദ്ധമായിരുന്നുവെന്നും മിസ് യൂണിവേഴ്സ് 2020 ആൻഡ്രിയ മെസ പറഞ്ഞു. ‘എനിക്കിതില്‍ ആത്മാര്‍ത്ഥമായ സന്തോഷമാണുള്ളത്. സ്ത്രീകള്‍ ഇന്ന് എല്ലാ മേഖലകളിലും നേതൃനിരയിലെത്തുന്ന കാലമാണ്. മുമ്പ് ഇതെല്ലാം പുരുഷന്മാര്‍ക്ക് മാത്രമുള്ള അവസരങ്ങളായിരുന്നു. സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ സൗന്ദര്യമത്സരങ്ങളും കുടുംബവുമായി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് കൂടി പങ്കാളികളാകാൻ സാധിക്കുന്ന തരത്തിലേക്ക് മാറുകയാണ്…’- ആൻഡ്രിയ മെസ പറ‍ഞ്ഞു. ഇതുവരേക്കും ലോകസുന്ദരി പട്ടത്തിന് മത്സരിക്കുമ്പോള്‍ മാത്രമല്ല, ലോകസുന്ദരി പട്ടം നേടിയാല്‍ അടുത്ത ലോകസുന്ദരിയെ തെരഞ്ഞെടുക്കും വരെയും ജേതാവായ യുവതിക്ക് വിവാഹം കഴിക്കുവാനോ ഗര്‍ഭിണിയാകുവാനോ അവസരമുണ്ടായിരുന്നില്ല.

ഈ നയത്തെയാണ് ആൻഡ്രിയ മെസ സ്ത്രീവിരുദ്ധമെന്ന് വിശേഷിപ്പിച്ചത്.’ഇപ്പോള്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ക്ക് എതിരെ നില്‍ക്കുന്ന ഒരു വിഭാഗവുമുണ്ട്. കാഴ്ചയ്ക്ക് ഭംഗിയുള്ള സിംഗിള്‍ ആയ പെണ്‍കുട്ടികളെ കണ്ടുകൊണ്ടിരിക്കാനാണ് ഇവരെല്ലാം താല്‍പര്യപ്പെടുന്നത്…’- ആൻഡ്രിയ മെസ പറഞ്ഞു.

160 ലോകരാജ്യങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നുമായാണ് വിശ്വസുന്ദരി പട്ടത്തിന് മാറ്റുരയ്ക്കാൻ മത്സരാര്‍ത്ഥികളെത്താറ്. 2021ല്‍ ഇന്ത്യയുടെ ഹര്‍നാസ് സന്ധുവാണ് വിശ്വസുന്ദരി പട്ടം നേടിയിരുന്നത്. പഞ്ചാബ് സ്വദേശിയാണ് ഇരുപത്തിരണ്ടുകാരിയായ ഹര്‍നാസ്.

You may also like

error: Content is protected !!
Join Our WhatsApp Group