Home Featured ബംഗളൂരു: പൂജാരിയെ തുപ്പിയെന്ന് ആരോപണം, യുവതിയെ ക്ഷേത്രത്തിൽ നിന്ന് മർദ്ദിച്ച് പുറത്താക്കി

ബംഗളൂരു: പൂജാരിയെ തുപ്പിയെന്ന് ആരോപണം, യുവതിയെ ക്ഷേത്രത്തിൽ നിന്ന് മർദ്ദിച്ച് പുറത്താക്കി

ബംഗളൂരു: ക്ഷേത്രത്തിലെത്തിയ സത്രീ പൂജാരിയെ തുപ്പിയതിനെ തുടര്‍ന്ന് വലിച്ചിഴച്ച്‌ പുറത്താക്കിയതായും ക്രൂരമായി മര്‍ദിച്ചതായും പരാതി.വെങ്കിടേശ്വര ഭഗവാന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട യുവതി വിഗ്രഹത്തിനടുത്ത് ഇരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു. ഇത് പൂജാരി തടഞ്ഞതോടെ യുവതി തുപ്പുകയായിരുന്നു.തുടര്‍ന്ന് ക്ഷേത്രത്തിലെ ഒരു ജീവനക്കാരന്‍ യുവതിയെ മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു.

മാനസിക വെല്ലുവിളി നേരിടുന്നയാളാണ് യുവതിയെന്ന് നാട്ടുകാര്‍ പറയുന്നു.ഡിസംബര്‍ 21നാണ് സംഭവം നടന്നതെങ്കിലും ഇന്നലെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

40 ലക്ഷം രൂപയുടെ എംഡിഎംഎയുമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരിമരുന്ന് വേട്ട. 204ഗ്രാംഎംഡിഎംഎയുമായി കാസര്‍കോട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരീസാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ കണ്ണൂരിലേക്ക് ട്രെയിന്‍ കയറിയത്. ഇയാളില്‍ നിന്ന് പിടികൂടിയ എംഡിഎംഎയ്ക്ക് 40 ലക്ഷംരൂപവിലവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബംഗളൂരുല്‍ നിന്ന് എംഡിഎംഎ വാങ്ങിയ ശേഷം കണ്ണൂര്‍ കാസര്‍കോട് ജില്ലയില്‍ വില്‍പ്പനനടത്താനായിരുന്നു ഇയാള്‍ പ്ലാന്‍ ചെയ്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന് മുന്‍പ് ഇയാള്‍ ലഹരിമരുന്ന് കടത്തിയതായാണ് ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group