ഡല്‍ഹി: മരിച്ചു പോയ പിതാവിനെ തിരിച്ചു കൊണ്ടുവരുന്നതിന് നരബലി നടത്താനായി രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 25 വയസുകാരിയായ യുവതി അറസ്റ്റില്‍. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ 24 മണിക്കൂറിനകം പോലീസ് മോചിപ്പിച്ചതായി സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ഇഷാ പാണ്ഡെ വ്യക്തമാക്കി.
ഡല്‍ഹിയിലെ ഗാര്‍ഹി മേഖലയില്‍ നിന്ന് വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് നടന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് ഊര്‍ജ്ജിതമായി നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ വളരെ വേഗത്തില്‍ കണ്ടെത്തുകയായിരുന്നു. കോട്ല മുബാറക്പൂര്‍ പ്രദേശത്ത് വെച്ച് ശ്വേത എന്ന സ്ത്രീയില്‍ നിന്നാണ് കുട്ടിയെ കണ്ടെടുത്തതെന്നും ഡിസിപി വ്യക്തമാക്കി.
തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍, കഴിഞ്ഞ മാസം മരിച്ച തന്റെ പിതാവിനെ പുനരുജ്ജീവിപ്പിക്കാന്‍ നരബലി നടത്തുന്നതിനാണ് കുഞ്ഞിനെ കൊണ്ടുവന്നതെന്ന് ശ്വേത വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഒക്ടോബറിലാണ് ശ്വേതയുടെ പിതാവ് മരിച്ചത്. ആണ്‍ കുഞ്ഞിനെ നരബലി നല്‍കിയാല്‍ പിതാവിനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിന്റെ ശവസംസ്‌കാരവേളയില്‍ തനിക്ക് വിവരം ലഭിച്ചതായി ശ്വേത പോലീസിന് മൊഴി നല്‍കി.
വ്യാഴാഴ്ച വൈകിട്ടാണ് കിട്ടിയേ തട്ടിക്കൊണ്ടു പോയതായി അമര്‍ കോളനി പോലീസ് സ്‌റ്റേഷനില്‍ വിവരം ലഭിച്ചത്. തട്ടിക്കൊണ്ടുപോയയാള്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് തങ്ങളെ കണ്ടിരുന്നുവെന്നും ഒരു എന്‍ജിഒ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തതായി കുഞ്ഞിന്റെ കുടുംബം പോലീസിനെ അറിയിച്ചു. അമ്മയ്ക്കും കുഞ്ഞിനും സൗജന്യമരുന്നും മറ്റും ആനുകൂല്യങ്ങളും നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും മാതാപിതാക്കള്‍ അറിയിച്ചു.
ബുധനാഴ്ച ഗര്‍ഹിയിലെ മംമ്‌രാജ് മൊഹല്ലയിലുള്ള ഇവരുടെ വീട്ടില്‍ കുട്ടിയെ പരിശോധിക്കാനെന്ന വ്യാജേന യുവതി എത്തിയിരുന്നു. വ്യാഴാഴ്ച വീണ്ടും വീട്ടില്‍ എത്തിയ ശ്വേത കുട്ടിയെ പുറത്ത് കൊണ്ടുപോകണമെന്ന് നിരന്തരം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്, കുഞ്ഞിനെ പുറത്ത് കൊണ്ടുപോകാന്‍ അമ്മ സമ്മതിച്ചു. ശ്വേതയ്ക്കും കുഞ്ഞിനുമൊപ്പം 21 വയസുകാരിയായ അനന്തരവളെ അയക്കുകയും ചെയ്തിരുന്നു.
പിന്നീട്, തനിക്കൊപ്പം വന്ന കുട്ടിയുടെ ബന്ധുവിന് മയക്കുമരുന്ന് ചേര്‍ത്ത ശീതള പാനീയം നല്‍കി ബോധരഹിതയാക്കിയ ശ്വേത ഇവരെ പിന്നീട് യുപിയിലെ ഗാസിയാബാദില്‍ ഉപേക്ഷിച്ചു. ബോധം തിരികെ വന്ന ശേഷം ബന്ധുവായ യുവതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം മാതാവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, മാതാവ് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
ടി20 ലോകകപ്പ്: ഇന്ത്യയുടെ തോല്‍വിയില്‍ പരിഹസിച്ച പാക് പ്രധാനമന്ത്രിക്ക് മറുപടി നല്‍കി ഇര്‍ഫാന്‍ പത്താന്‍
ബറോഡ: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങി ഇന്ത്യ പുറത്തായതിന് പിന്നാലെ പരിഹാസ ട്വീറ്റിട്ട പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്‍ബാസ് ഷരീഫിന് മറുപടി നല്‍കി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ പത്തു വിക്കറ്റിന് തോല്‍പ്പിച്ചതും ഇംഗ്ലണ്ട് ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചതും ചേര്‍ത്തുവെച്ചാണ് ഷെഹ്‍ബാസ് ഷരീഫ് പരിഹാസ ട്വീറ്റിട്ടത്. ഈ ഞായറാഴ്ച ട്വന്‍റി 20 ലോകകപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തില്‍ 152/0 vs 170/0 നും തോല്‍പ്പിച്ചവര്‍ ഏറ്റുമുട്ടുമെന്നാണ് പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
ലോകകപ്പിലെ ഇന്ത്യയുടെ രണ്ട് വന്‍ പരാജയങ്ങളെ പരാമര്‍ശിച്ചായിരുന്നു ട്വീറ്റ്. എന്നാല്‍ പാക് പ്രധാനമന്ത്രിയുടെ പരിഹാസത്തിന് അതേ നാണയത്തില്‍ മറുപി നല്‍കിയിരിക്കുകയാണ് പത്താന്‍ ഇപ്പോള്‍. നിങ്ങളും ഞങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്നുവെച്ചാല്‍ ഞങ്ങള്‍ ജയിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കും നിങ്ങളാകട്ടെ മറ്റുള്ളവര്‍ തോല്‍ക്കുമ്പോഴും എന്നായിരുന്നു പത്താന്‍റെ മറുപടി. അതുകൊണ്ടാണ് നിങ്ങളുടെ സ്വന്തം രാജ്യം കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്തതെന്നും പത്താന്‍ മറുപടി നല്‍കി,
യുഎഇയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റത് പത്തു വിക്കറ്റിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം പാക് നായകന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തപ്പോള്‍ ഇന്ത്യ തലകുനിച്ച് മടങ്ങുകയായിരുന്നു. 152/0 എന്നതായിരുന്നു അന്നത്തെ പാകിസ്ഥാന്‍റെ സ്കോര്‍. ഇത്തവണ ഓസ്ട്രേലിയന്‍ മണ്ണില്‍ ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചതും പത്ത് വിക്കറ്റിനായിരുന്ന. 170/0 എന്നായിരുന്നു മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ സ്കോര്‍.
ടി20 ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ഒന്ന് പൊരുതാന്‍ പോലും കഴിയാതെയാണ് ഇന്ത്യ സെമിയില്‍ അടിയറവ് പറഞ്ഞത്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 170 റണ്‍സെടുത്തു. ജോസ് ബട്‌ലര്‍ 49 പന്തില്‍ 80 റണ്‍സുമായി അലക്സ് ഹെയ്ല്‍സ് 47 പന്തില്‍ 86 റണ്‍സുമായും പുറത്താകാതെ നിന്നു.