വന്യമൃഗങ്ങൾ കാടിറങ്ങുന്നതും അവയും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങളും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ സ്നേഹത്തോടെ അടുത്തിടപ്പഴകുന്നതും, തലോടുന്നതും അപൂർവ്വ കാഴ്ചകളിലൊന്നാണ്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.
രാജസ്ഥാനിൽ നിന്നുള്ളതാണ് വീഡിയോ. ജനവാസ കേന്ദ്രത്തിലിറങ്ങിയ പരിക്കേറ്റ പുള്ളിപ്പുലിയെ വനംവകുപ്പിന് കൈമാറുന്നതിനു മുൻപാണ് പ്രായമുള്ള ഒരു രാജസ്ഥാനി സ്ത്രീ സാഹോദര്യത്തിന്റെ പ്രതീകമായ രാഖി പുള്ളിപ്പുലിയുടെ കാലുകൾ കെട്ടുന്നതാണ് വീഡിയോയിൽ കാണുന്നത്.
ഏറെ സ്നേഹത്തോടെയും കരുതലോടെയുമാണ് പിങ്ക് നിറയുള്ള സാരി ധരിച്ച സ്ത്രീ പുലിയുടെ കൈകളിൽ രാഖി ബന്ധിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. വീഡിയോ ഒരേ സമയം, കൗതുകവും അമ്പരപ്പും ഉളവാക്കുന്നുണ്ട്.

ആകാശ എയര്‍ കൊച്ചിയില്‍നിന്ന് സര്‍വീസ് തുടങ്ങി
നെടുമ്ബാശേരി: രാജ്യത്തെ ഏറ്റവും പുതിയ വിമാനകമ്ബനിയായ ആകാശ എയര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് തുടങ്ങി.ഇന്നലെ ഉച്ചയ്ക്ക് 1.10ന് ബംഗളൂരുവിലേക്കുള്ള ആദ്യ ആകാശ എയര്‍ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്നു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള പ്രതിവാര ബംഗളൂരു സര്‍വീസുകളുടെ മൊത്തം എണ്ണം ഇതോടെ 100 ആയി. ശനിയാഴ്ച മുതല്‍ ബംഗളൂരു-കൊച്ചി-ബംഗളൂരു ആയി ആകാശ എയര്‍ പ്രതിദിനം രണ്ടു സര്‍വീസുകള്‍ വീതം നടത്തും. രാവിലെ 8.30ന് ബംഗളൂരുവില്നിന്നെത്തുന്ന ആദ്യ വിമാനം 9.05ന് മടങ്ങും. 12.30ന് എത്തുന്ന രണ്ടാം വിമാനം 1.10ന് മടങ്ങും.